തിരുവനന്തപുരം: അടുത്ത വർഷത്തെ 27 പൊതു അവധി ദിവസങ്ങൾക്കു മന്ത്രിസഭയുടെ അംഗീകാരം. ഇതിൽ അഞ്ചെണ്ണം ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചയുമാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങൾ 16. രണ്ട് നിയന്ത്രിത അവധികൾ വേറേയുണ്ട്.
2019 ലെ സർക്കാർ അവധി ദിവസങ്ങൾ: ജനുവരി രണ്ട്- മന്നം ജയന്തി, ജനുവരി 26- റിപ്പബ്ലിക് ദിനം, മാർച്ച് നാല്- ശിവരാത്രി, ഏപ്രിൽ 15-വിഷു, ഏപ്രിൽ 18- പെസഹാ വ്യാഴം, ഏപ്രിൽ 19- ദുഃഖവെള്ളി, മേയ് ഒന്ന്- മേയ് ദിനം, ജൂണ്‍ അഞ്ച്- ഈദുൽ ഫിത്തർ (റംസാൻ), ജൂലൈ 31- കർക്കിടക വാവ്, ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 23- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 09- മുഹറം, സെപ്റ്റംബർ 10-ഒന്നാം ഓണം, സെപ്റ്റംബർ 11- തിരുവോണം, സെപ്റ്റംബർ 12- മൂന്നാം ഓണം, സെപ്റ്റംബർ 13-ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സാമാധി ദിനം, ഒക്ടോബർ 02- ഗാന്ധി ജയന്തി, ഒക്ടോബർ ഏഴ്- മഹാനവമി, ഒക്ടോബർ 08- വിജയദശമി, ഡിസംബർ 25- ക്രിസ്മസ്.
ഞായറാഴ്ച വരുന്ന പൊതു അവധി ദിവസങ്ങൾ:
അംബേദ്കർ ജയന്തി-ഏപ്രിൽ 14, ഈസ്റ്റർ- ഏപ്രിൽ 21, ബക്രീദ്- ഓഗസ്റ്റ് 11, ദീപാവലി- ഒക്ടോബർ 27. നവംബർ ഒൻപതിനുള്ള നബിദിന അവധി രണ്ടാം ശനിയാണ്.
നിയന്ത്രിത അവധി ദിനങ്ങൾ:
മാർച്ച് 12- അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, സെപ്റ്റംബർ 17- വിശ്വകർമ ദിനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.