ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് നേ​താ​വ്
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് നേ​താ​വ്
Friday, October 19, 2018 11:47 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് 25 സെ​​ന്‍റ് സ്ഥ​​ലം സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ്-​​എ​​സ് നേ​​താ​​വ് സ​​ന്തോ​​ഷ് കാ​​ല. കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ മ​​ടി​​ക്കൈ വി​​ല്ലേ​​ജി​​ൽ ത​​ന്‍റെ പേ​​രി​​ലു​​ള്ള 25 സെ​​ന്‍റ് സ്ഥ​​ല​​മാ​​ണു സ​​ന്തോ​​ഷ് കാ​​ല മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കി​​യ​​ത്.

നി​​ല​​വി​​ൽ സം​​സ്ഥാ​​ന യു​​വ​​ജ​​ന​​ക്ഷേ​​മ ബോ​​ർ​​ഡ് മെ​​ന്പ​​റും തു​​റ​​മു​​ഖ മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി​​യു​​ടെ പേ​​ഴ്സ​​ണ്‍ സ്റ്റാ​​ഫ് അം​​ഗ​​വു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ് സ​​ന്തോ​​ഷ്.


മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ​​ത്തി​​യാ​​ണ് അ​​ദ്ദേ​​ഹം ഭൂ​​മി​​യു​​ടെ രേ​​ഖ​​ക​​ൾ കൈ​​മാ​​റി​​യ​​ത്. തു​​റ​​മു​​ഖ മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി, അ​​ഡീ​​ഷ​​ണ​​ൽ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി ഇ. ​​ജ​​നാ​​ർ​​ദ​​ന​​ൻ, കെ​​എ​​സ്‌​​യു-​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റെ​​നീ​​ഷ് മാ​​ത്യു, അ​​ഡീ​​ഷ​​ണ​​ൽ പി​​എ പി. ​​പ്ര​​സ​​ന്ന​​കു​​മാ​​ർ എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.