രാഹുൽ ഈശ്വർ റിമാൻഡിൽ
രാഹുൽ ഈശ്വർ റിമാൻഡിൽ
Saturday, October 20, 2018 12:55 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി കു​ടും​ബാം​ഗം രാ​ഹു​ൽ ഈ​ശ്വ​റിനെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട സ​ബ് ജ​യി​ലി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ.

ഇ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ലി​ബി​യ​യ്ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു​വ​തി​യെ ത​ട​ഞ്ഞ ഇ​രു​ന്നൂറോ​ളം പേ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് സു​ര​ക്ഷ​യി​ലെ​ത്തി​യ യു​വ​തി​ക​ളെ ത​ട​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ടാ​ല​റി​യു​ന്ന ഇ​രു​ന്നൂറി​ല​ധി​കം പേ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.


ശ​ബ​രി​മ​ല സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രേയാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന​ലെ​യെ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ദേ​ശീ​യ ദ​ർ​ശ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.