സർവകക്ഷിയോഗം വിളിക്കണമെന്നു മാണി
സർവകക്ഷിയോഗം വിളിക്കണമെന്നു മാണി
Sunday, October 21, 2018 12:01 AM IST
കോ​​ട്ട​​യം: വൃ​​ശ്ചി​​കം ഒ​​ന്നി​​നു ന​​ട തു​​റ​​ക്കാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കെ ശ​​ബ​​രി​​മ​​ല​​യി​​ൽ സ​​മാ​​ധാ​​ന​​ാന്ത​​രീ​​ക്ഷം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ർ​​വ​​ക​​ക്ഷി​​യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ക്ക​​ണ​​മെ​​ന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.​​എം.​ മാ​​ണി

തി​​ങ്ക​​ളാ​​ഴ്ച ന​​ട അ​​ട​​യ്ക്കു​​ന്ന​​തോ​​ടെ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി അ​​വ​​സാ​​നി​​ക്കും. എ​​ന്നാ​​ൽ, മ​​ണ്ഡ​​ല കാ​​ല​​മാ​​ണ് വ​​രാ​​ൻ പോ​​കു​​ന്ന​​ത്. വി​​വാ​​ദം അ​​തേ​​പ​​ടി തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ നാ​​ട്ടി​​ൽ സ​​മാ​​ധാ​​നം ന​​ഷ്ട​​മാ​​കും.


മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നു മു​​ന്പ് ശ​​ബ​​രി​​മ​​ല​​യി​​ലെ സ്ത്രീ ​​പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തി​​ൽ വി​​ശ്വാ​​സി​​ക​​ളു​​ടെ മ​​ന​​സി​​നു പോ​​റ​​ലേ​​ൽക്കാ​​തെ ഒ​​രു തീ​​രു​​മാ​​നം കൂ​​ട്ടാ​​യി ച​​ർ​​ച്ച ചെ​​യ്തു സ​​ർ​​ക്കാ​​ർ എ​​ടു​​ക്ക​​ണം. സു​​പ്രീം കോ​​ട​​തിവി​​ധി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു മു​​ന്പു ത​​ന്നെ ഇ​​ത്ത​​ര​​മൊ​​രു കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്ത​​ണ​​മാ​​യി​​രു​​ന്നു.

അ​​തു സം​​ഭ​​വി​​ക്കാ​​ത്ത​​തു കൊ​​ണ്ടാ​​ണ് ഇ​​ത്ര​​യ​​ധി​​കം അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​ത് - അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.