കാട്ടറാത്തച്ചൻ അനുസ്മരണവും കൺവൻഷനും തോട്ടകത്ത്
കാട്ടറാത്തച്ചൻ അനുസ്മരണവും കൺവൻഷനും തോട്ടകത്ത്
Monday, October 22, 2018 1:40 AM IST
കോ​​ട്ട​​യം: വി​​ൻ​​സെ​​ൻ​​ഷ​​ൻ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ക​​ൻ പു​​ണ്യ​​ശ്ലോ​​ക​​നാ​​യ വ​​ർ​​ക്കി കാ​​ട്ട​​റാ​​ത്ത​​ച്ച​​ന്‍റെ എ​​ണ്‍​പ​​ത്തി​​യേ​​ഴാം ച​​ര​​മ വാ​​ർ​​ഷി​​ക​​വും ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​നും രോ​​ഗ​​ശാ​​ന്തി ശു​​ശ്രു​​ഷ​​യും ഇ​​ന്നു മു​​ത​​ൽ 24 വ​​രെ വൈ​​ക്കം തോ​​ട്ട​​കം സെ​​ന്‍റ ഗ്രി​​ഗോ​​റി​​യോ​​സ് ദൈ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തും. ഇ​​ന്നും നാ​​ളെ​​യും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ജ​​പ​​മാ​​ല​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും തു​​ട​​ർ​​ന്ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും രോ​​ഗ​​ശാ​​ന്തി ശു​​ശ്രൂ​​ഷ​​യും. വൈ​​ക്കം ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് തെ​​ക്കി​​നേ​​ൻ 22നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പു​​തു​​പ്പാ​​ടി വി​​ൻ​​സെ​​ൻ​​ഷ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വി​​ൽ​​സ​​ണ്‍ കു​​ഴി​​ത​​ട​​ത്തി​​ൽ വി​​സി ക​ൺ​വ​ൻ​ഷ​നു നേ​​തൃ​​ത്വം ന​ൽ​കും.

23നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു പ​​രി​​ത്രാ​​ണ ധ്യാ​​ന കേ​​ന്ദ്ര​​ത്തി​​ലെ പോ​​പ്പു​​ല​​ർ മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ മാ​​ത്യു വ​​ട്ടം​​തൊ​​ട്ടി​​യി​​ൽ വി​​സി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും. 24നു ​​ഫാ. വ​​ർ​​ക്കി​​യു​​ടെ ശ്രാ​​ദ്ധാ​​ച​​ര​​ണ​​ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 9.15ന് ​​ആ​​രം​​ഭി​​ക്കു​​ന്ന പ്രാ​​ർ​​ഥ​​നാ ശു​​ശ്രു​​ഷ​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ കൂ​​രി​​യാ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​യ്​​ക്ക​​ൽ ദി​​വ്യ​​ബ​​ലി​​യ​​ർ​​പ്പി​​ച്ചു ​സ​​ന്ദേ​​ശം ന​​ൽ​​കും. വി​​ൻ​​സെ​​ൻ​​ഷ​​ൻ സ​​ഭ​​യു​​ടെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ണ്ട​​ത്തി​​ക്കു​​ന്നേ​​ൽ വി​​സി, പ്രൊ​​വി​​ൻ​​ഷ​ൽ സു​​പ്പീ​​രി​​യ​​ർ​​മാ​​രാ​​യ ജെ​​യിം​​സ് ക​​ല്ലു​​ങ്ക​​ൽ വി​​സി, ഫാ. ​​വ​​ർ​​ഗീ​​സ് പു​​തു​​ശേ​​രി വി​​സി, ഫാ. ​​മാ​​ത്യു ക​​ക്കാ​​ട്ടു​​പി​​ള്ളി​​ൽ വി​​സി എ​​ന്നി​​വ​​രും മ​​റ്റു വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ സ​​ഭ​​യു​​ടെ മു​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലും വെ​​ട്ടി​​ക്കു​​ഴി സ്മൈ​​ൽ വി​​ല്ലേ​​ജി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ ഡ​​യ​​റ​​ക്ട​​റും ഫാ. ​​ആ​​ന്‍റ​​ണി പ്ലാ​​ക്ക​​ൽ വി​​സി വ​​ച​​ന ശു​​ശ്രൂ​​ഷ​​യ്ക്കും കോ​​ട്ട​​യം പ​​രി​​ത്രാ​​ണ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കു​​ള​​ത്തൂ​​ർ വി​​സി തി​​രു​​ര​​ക്താ​​ഭി​​ഷേ​​ക ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം കൊ​​ടു​​ക്കും. വി​​ൻ​​സെ​​ൻ​​ഷ​​ൻ സ​​ഭ​​യു​​ടെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ണ്ട​​ത്തി​​ക്കു​​ന്നേ​​ൽ വി​​സി നാ​​മ​​ക​​ര​​ണ പ്രാ​​ർ​​ഥ​​ന​​യും നേ​​ർ​​ച്ച സ​​ദ്യ ആ​​ശീ​​ർ​​വാ​​ദ​​വും ന​​ട​​ത്തും.


എ​​റ​​ണാ​​കു​​ളം - ഇ​​ട​​പ്പ​​ള്ളി കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​ൻ​​സെ​​ൻ​​ഷ​​ൻ സ​​ഭ​​യു​​ടെ പ്ര​​ഥ​​മ ഭ​​വ​​ന​​മാ​​ണു തോ​​ട്ട​​കം ആ​​ശ്ര​​മം. വി​​ശു​​ദ്ധ വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ളി​​ന്‍റെ ചൈ​​ത​​ന്യം സ്വീ​​ക​​രി​​ച്ചു​​കൊ​​ണ്ട് 1904ൽ ​​തോ​​ട്ട​​ക​​ത്തു സ്ഥാ​​പി​​ത​​മാ​​യ വി​​ൻ​​സെ​​ൻ​​ഷ​​ൻ സ​​ഭ ഇ​​ന്ന് ലോ​ക​മെ​ന്പാ​ടു​മാ​യി 541 വൈ​​ദി​​ക​​ർ ശു​​ശ്രൂ​​ഷ ചെ​​യ്യു​ന്നു. പോ​​പ്പു​​ല​​ർ മി​​ഷ​​ൻ ധ്യാ​​നം, വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​ങ്ങ​​ൾ, ആ​​തു​​ര ശു​​ശ്രൂ​​ഷ​​ക​​ൾ, സാ​​മൂ​​ഹ്യ സേ​​വ​​ന​​ങ്ങ​​ൾ, വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.