വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്നു: കെപിഎംഎസ്
വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്നു: കെപിഎംഎസ്
Monday, October 22, 2018 1:42 AM IST
ആ​​​ലു​​​വ: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ര​​​ങ്ങേ​​​റു​​​ന്ന സം​​​ഭ​​​വ​​വി​​​കാ​​​സ​​​ങ്ങ​​​ള്‍ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ നി​​​യ​​​മ​​​വാ​​​ഴ്ച​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​താ​​​ണെ​​ന്നു കെ​​​പി​​​എം​​​എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പു​​​ന്ന​​​ല ശ്രീ​​​കു​​​മാ​​​ര്‍. ആ​​​ലു​​​വ പ്രി​​​യ​​​ദ​​​ര്‍​ശ​​​നി ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന കെ​​​പി​​​എം​​​എ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ണ്‍​വ​​​ൻ​​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു പു​​​ന്ന​​​ല.

സ്ത്രീ​​​ക​​​ള്‍ പ്ര​​​വേ​​​ശി​​​ച്ചാ​​​ല്‍ ന​​​ട അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്ന ത​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍​ശം കോ​​​ട​​​തി​​യ​​ല​​​ക്ഷ്യ​​​മാ​​​ണ്. പാ​​​ര്‍​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു വി​​​ഭാ​​​ഗം സ്ത്രീ​​​ക​​​ള്‍​ക്കു വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വി​​​ധി​​​യാ​​​ണു സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടേ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

യോ​​​ഗ​​​ത്തി​​​ല്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​കെ. രാ​​​ജ​​​ഗോ​​​പാ​​ൽ, കെ​​​പി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​ശ്രീ​​​ധ​​​ര​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. ബാ​​​ബു, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​മേ​​​ശ് മ​​​ണി, കെ. ​​​വി​​​ദ്യാ​​​ധ​​​ര​​ൻ, എം.​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ല്‍, എ​​​ൻ.​​​കെ. ര​​​മേ​​​ശ​​​ന്‍, ടി.​​​വി. ശ​​​ശി, എം. ​​​ര​​​വി, കെ.​​​സി. ശി​​​വ​​​ൻ, കെ.​​​എം. സു​​​രേ​​​ഷ്, വി.​​​കെ. കു​​​ട്ട​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.