രാ​ഹു​ൽ ഈ​ശ്വ​റി​നു ജാ​മ്യം
രാ​ഹു​ൽ ഈ​ശ്വ​റി​നു ജാ​മ്യം
Tuesday, October 23, 2018 1:09 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തി പ്ര​​വേ​​ശ​​ന​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി​​യ​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യ അ​​യ്യ​​പ്പ​​ധ​​ർ​​മ സേ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ൽ ഈ​​ശ്വ​​റി​​നു കോ​​ട​​തി ജാ​​മ്യം ന​​ൽ​​കി. റാ​​ന്നി ഗ്രാ​​മ​​ന്യാ​​യാ​​ല​​യ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള പ​​ത്ത​​നം​​തി​ട്ട മു​​ൻ​​സി​​ഫ് കോ​​ട​​തി​​യാ​​ണ് ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ത്ത​​നം​​തി​​ട്ട ഫ​​സ്റ്റ് ക്ലാ​​സ് കോ​​ട​​തി​യി​​ൽ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ചെ​​ങ്കി​​ലും ഗ്രാ​​മ​​ന്യാ​​യാ​​ല​​യ​​ത്തെ സ​​മീ​​പി​​ക്കാ​​നാ​​യി​​രു​​ന്നു കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശം. ഇ​​തേ​ത്തു​​ട​​ർ​​ന്ന് രാ​​ഹു​​ൽ ഈ​​ശ്വ​​റി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ൻ പ​​ത്ത​​നം​​തി​​ട്ട മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ അ​​ടി​​യ​​ന്ത​​ര ജാ​​മ്യ ഹ​​ർ​​ജി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് ത​​ന്നെ ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു നേ​​ര​​ത്തേ രാ​​ഹു​​ൽ ആ​​രോ​​പി​​ച്ചി​​രു​​ന്നു. ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളെ​ത്തു​ട​​ർ​​ന്ന് കൊ​​ട്ടാ​​ര​​ക്ക​​ര സ​​ബ് ജ​​യി​​ലി​​ൽ​നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു രാ​​ഹു​​ലി​​നെ മാ​​റ്റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.