പ്ര​ള​യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ മൊ​ബൈ​ല്‍ ആ​പ് പുറത്തിറക്കി
പ്ര​ള​യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ മൊ​ബൈ​ല്‍ ആ​പ് പുറത്തിറക്കി
Tuesday, October 23, 2018 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കും പ്ര​​​ള​​​യ​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്കു​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്, Kerala Floods 2018, റ​​​വ​​​ന്യു-​​​ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അവതരിപ്പിച്ചു. പ്ര​​​ള​​​യജ​​​ല​​​ത്തി​​​ന്‍റെ ഉ​​​യ​​​രം, ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ എ​​​ന്നി​​​വ ആ​​​ന്‍​ഡ്രോ​​​യ്ഡ് സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി ചി​​​ത്രം സ​​​ഹി​​​തം മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ല്‍ ന​​​ല്​കാ​​​നാ​​​വും. ഗൂ​​​ഗി​​​ള്‍ പ്ലേ​​​സ്റ്റോ​​​റി​​​ല്‍നിന്ന് ആ​​​പ് ഡൗൺലോഡ് ചെയ്യാം.

ഓ​​​രോ വ്യ​​​ക്തി​​​ക്കും സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും സ്വ​​​ന്തം വീ​​​ട്ടി​​​ലും ജ​​​ലം ഉ​​​യ​​​ര്‍​ന്ന അളവ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഫോ​​​ട്ടോ എ​​​ടു​​​ത്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നാ​​​കും. ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍, മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ എ​​​ന്നി​​​വ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. പ്ര​​​ള​​​യജ​​​ലം എ​​​ത്തി​​​യ ഉ​​​യ​​​രം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി വി​​​വ​​​രം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ വാ​​​ട്ട​​​ര്‍ റി​​​സോ​​​ഴ്‌​​​സ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് റി​​​സ​​​ര്‍​ച്ച് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, കേ​​​ര​​​ള സ്റ്റേറ്റ് റി​​​മോ​​​ട്ട് സെ​​​ന്‍​സിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​​വ​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മൊ​​​ബൈ​​​ല്‍ ആപ്പി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ള​​​യ ഭൂ​​​പ​​​ടം നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര ജ​​​ലക​​​മ്മീ​​​ഷ​​​ന് ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ല​​​ഭ്യ​​​മാ​​​ക്കും.


ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി പ​​​ഠി​​​ക്കാ​​​നും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വേ​​​ണ്ട ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ല്കാ​​​നും ജി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യെ​​​യാ​​​ണ് ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​ഠ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ന​​​ല്കി​​​യാ​​​ല്‍ അ​​​വ വേ​​​ര്‍​തി​​​രി​​​ച്ച് പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.