അച്ഛനും അമ്മയ്ക്കും അക്ഷരാർച്ചന
അച്ഛനും അമ്മയ്ക്കും അക്ഷരാർച്ചന
Tuesday, October 23, 2018 1:09 AM IST
പാ​ലാ: പു​സ്ത​ക​പ്ര​കാ​ശ​ന​മാ​യി​രു​ന്നി​ല്ല. അ​ച്ഛ​നും അ​മ്മ​യ്ക്കു​മു​ള്ള അ​ക്ഷ​രാ​ർ​ച്ച​ന​യാ​യി​രു​ന്നു. പു​ത്ര​വാ​ത്സ​ല്യ​ത്തി​ന്‍റെ പു​തി​യ ഭാ​വ​ത​ല​ങ്ങ​ൾ അ​നു​ഭ​വി​ച്ച ക​ണ്ണ​ൻ​ചി​റ ഈ​പ്പ​ച്ച​ൻ-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​നം നി​റ​ഞ്ഞു.

പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലാ​ണ് ആ ​അ​പൂ​ർ​വ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ ദീ​പി​ക ചോ​ക്ലേ​റ്റി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം എ​ഴു​തി​യ 345 ദി​നാ​ച​ര​ണ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ പ്ര​പ​ഞ്ച​മാ​ന​സം എ​ന്ന ഗ്ര​ന്ഥ​മാ​ണ് ര​ച​യി​താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കു​ത​ന്നെ അ​ക്ഷ​രാ​ർ​ച്ച​ന​യാ​യി ന​ൽ​കി​യ​ത്. ആ​ദ്യാ​ക്ഷ​ര​വും അ​റി​വും പ​ക​ർ​ന്ന സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ന്‍റെ ഗ്ര​ന്ഥം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​വ​ർ വാ​ത്സ​ല്യാ​ശ്രു​ക്ക​ൾ പൊ​ഴി​ച്ചു.

ആ​യി​ര​ത്തി​ലേ​റെ​ വ​രു​ന്ന പു​തു​ത​ല​മു​റ​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത് അ​വി​സ്മ​ര​ണീ​യ​മാ​യ ജീ​വി​ത​പാ​ഠ​മാ​യി. ഗ്ര​ന്ഥ​കാ​ര​ന്‍റെ ഇ​ര​ട്ട​ സ​ഹോ​ദ​ര​നും കൊ​ച്ചി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​റോ​ബി​യും ച​ട​ങ്ങി​നു സാ​ക്ഷി​യാ​യി.

പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹ്യ​ബോ​ധ​ന സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ക്ഷ​രാ​ർ​ച്ച​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 950-ലേ​റെ പേ​ജു​ക​ളു​ള്ള ബ്ര​ഹ​ത്‌​ഗ്ര​ന്ഥ​മാ​യ പ്ര​പ​ഞ്ച​മാ​ന​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​സം​ഗി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളോ​ടു പ്ര​സം​ഗി​ക്കാ​നും ഏ​വ​ർ​ക്കും സ​ഹാ​യ​ക​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​ഐ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ഷ്യാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക മു​ൻ ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ പൈ​ക​ട സി​എം​ഐ, ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ് പാ​ലാ സോ​ണ്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം, അ​ൽ​ഫോ​ൻ​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ തെ​രേ​സ മ​ടു​ക്ക​ക്കു​ഴി എ​സ്എ​ച്ച്, നോ​വ​ലി​സ്റ്റ് സ​ജി​ത അ​നി​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.