പിണറായി കൂട്ടക്കൊല: സൗ​മ്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴിയെടുക്കും
പിണറായി കൂട്ടക്കൊല: സൗ​മ്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴിയെടുക്കും
Tuesday, October 23, 2018 1:34 AM IST
ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ ക്രൈം ​​ബ്രാ​​ഞ്ച് മു​​ഖ്യ​​പ്ര​​തി​​യാ​​യ സൗ​​മ്യ​​യു​​ടെ സ​​ഹോ​​ദ​​രി സ​​ന്ധ്യ​​യു​​ടെ മൊ​​ഴി​​യെ​​ടു​​ക്കും. സ​​​ന്ധ്യ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം വൈ​​​ക്ക​​​ത്താ​​​ണു താ​​​മ​​​സി​​​ച്ചു വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ സൗ​​​മ്യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വി​​​നെ​​​യും പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്യും.​ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം കൂ​​​ട്ട​​​ക്കൊ​​​ല ന​​​ട​​​ന്ന പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ലെ​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ബ​​​ന്ധു​​​ക്ക​​​ളും അ​​​യ​​​ല്‍​വാ​​​സി​​​ക​​​ളു​​​മാ​​​യ ആ​​​റു​​​പേ​​​രു​​​ടെ മൊ​​​ഴി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ സൗ​​​മ്യ​​​ക്കു സ​​​ഹാ​​​യി ഉ​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണ് ബ​​​ന്ധു​​​ക്ക​​​ളും അ​​​യ​​​ല്‍​വാ​​​സി​​​ക​​​ളും ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തി​​​നോ​​​ടു പ​​​ങ്കു​​വ​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന​​​റി​​​യു​​​ന്നു. പി​​​ണ​​​റാ​​​യി പ​​​ട​​​ന്ന​​​ക്ക​​​ര​​​യി​​​ലെ ക​​​ല്ല​​​ട്ടി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍, ഭാ​​​ര്യ ക​​​മ​​​ല, പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ കി​​​ഷോ​​​ര്‍ എ​​​ന്നി​​​വ​​​രെ വി​​​ഷം കൊ​​​ടു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ൻ​​​ഡി​​​ലി​​​രി​​​ക്കെ ക​​​ണ്ണൂ​​​ര്‍ വ​​​നി​​​താ ജ​​​യി​​​ലി​​​ല്‍ പ്ര​​​തി സൗ​​​മ്യ​​​യെ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ജ​​​യി​​​ലി​​​ലെ സൗ​​​മ്യ​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ക്കു​​​റി​​​ച്ചും ദു​​​രൂ​​​ഹ​​​ത​​​യു​​​ള്ള​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.