ഐ​എ​ഫ്എ​ഫ്കെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
ഐ​എ​ഫ്എ​ഫ്കെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 23-ാമ​​​ത് കേ​​​ര​​​ള രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ മ​​​ത്സ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മ​​​ല​​​യാ​​​ള​​​ത്തി​​​ൽ നി​​​ന്ന് ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത ’ഈ.​​​മ.​​​യൗ’, സ​​​ക്ക​​​റി​​​യ സം​​​വി​​​ധാ​​​നം ചെ​​​യ്ത ’സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ക​​​മ​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. മ​​​ല​​​യാ​​​ളം സി​​​നി​​​മ ഇ​​​ന്ന് എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ 12 സി​​​നി​​​മ​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ഈ ​​​പാ​​​ക്കേ​​​ജി​​​ൽ ഏ​​​ഴ് സി​​​നി​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

മേ​​​ള​​​യു​​​ടെ ഡെ​​​ലി​​​ഗേ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് തു​​​ട​​​ങ്ങും. അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി നേ​​​രി​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പാ​​​സു​​​ക​​​ൾ വാ​​​ങ്ങാം. ഓ​​​രോ കേ​​​ന്ദ്ര​​​ത്തി​​​ലും 500 പാ​​​സു​​​ക​​​ൾ വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​ൽ 200 പാ​​​സു​​​ക​​​ൾ 50 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.​ ഓ​​​ൺ​​​ലൈ​​​ൻ ഡെ​​​ലി​​​ഗേ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​വം​​​ബ​​​ർ 10 ന് ​​​ആ​​​രം​​​ഭി​​​ക്കും. ഫീ​​​സ് 2000 രൂ​​​പ​​​യാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 1000 രൂ​​​പ. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചെ​​​ല​​​വു​​​ചു​​​രു​​​ക്കി ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത്ത​​​വ​​​ണ സൗ​​​ജ​​​ന്യ പാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.


ഡി​​​സം​​​ബ​​​ർ ഏ​​​ഴു മു​​​ത​​​ൽ 13 വ​​​രെ​​​യാ​​​ണ് മേ​​​ള. 14 തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ഇ​​​ക്കു​​​റി 150 ഓ​​​ളം സി​​​നി​​​മ​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക. ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ഉ​​​പാ​​​ധ്യ​​​ക്ഷ ബീ​​​നാ പോ​​​ൾ, സെ​​​ക്ര​​​ട്ട​​​റി മ​​​ഹേ​​​ഷ് പ​​​ഞ്ചു, സി​​​ബി മ​​​ല​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.