കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ ജാ​ഥ​ക​ൾ​ക്ക് ഇ​ന്നു തു​ട​​ക്കം
Thursday, November 8, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ്വാ​​​സം സം​​​ര​​​ക്ഷി​​​ക്കു​​​ക, വ​​​ർ​​​ഗീ​​​യ​​​ത​​​യെ തു​​​ര​​​ത്തു​​​ക എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ർ​​​ത്തി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്നു മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​ഞ്ചു മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ളാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

സി​​​പി​​​എ​​​മ്മും ആ​​​ർ​​​എ​​​സ്എ​​​സും ശ​​​ബ​​​രി​​​മ​​​ല​​​യെ ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​രു​​​കൂ​​​ട്ട​​​രും ചേ​​​ർ​​​ന്നു ശ​​​ബ​​​രി​​​മ​​​ല പ്ര​​​ശ്ന​​​ത്തെ രാ​​ഷ്‌​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ച​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ളി​​​ലൂ​​​ടെ കോ​​​ണ്‍​ഗ്ര​​​സ് തു​​​റ​​​ന്നു കാ​​​ട്ടു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൊ​​​ടു​​​പു​​​ഴ, കാ​​​സ​​​ർ​​​ഗോ​​​ഡ്, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ജാ​​​ഥ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ജാ​​​ഥ​​​ക​​​ളും ന​​​വം​​​ബ​​​ർ 15ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ സം​​​ഗ​​​മി​​​ച്ച് പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടും മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടും കൂ​​​ടി സ​​​മാ​​​പി​​​ക്കും.

മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ളു​​​ടെ പ്രാ​​​രം​​​ഭ ഘ​​​ട്ട​​​മാ​​​യി കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ ന​​​യി​​​ക്കു​​​ന്ന വാ​​​ഹ​​​ന പ്ര​​​ച​​​ര​​​ണ ജാ​​​ഥ ഇ​​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം. ഹ​​​സ​​​ൻ ജാ​​​ഥ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 14ന് ​​​മ​​​ല​​​പ്പു​​​റ​​​ത്ത് അ​​​വ​​​സാ​​​നി​​​ക്കും. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നും കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് ന​​​യി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ശ​​​നി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഞാ​​​യ​​​റാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​ചാ​​ര​​​ണ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ന​​​യി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ നി​​​ന്ന് മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ​​​ദ​​​യാ​​​ത്ര എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​യും ​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പാ​​​ല​​​ക്കാ​​​ട് മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ ന​​​യി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ജാ​​​ഥ ഞാ​​​യ​​​റാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ല്ലാ ജാ​​​ഥ​​​ക​​​ളും 15ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​ത്തി മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ സ​​​മാ​​​പി​​​ക്കു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...