ബി​ജെ​പി​യു​ടേ​തു രാഷ്‌ട്രീ​യ​നാ​ട​കം; വ​ഷ​ളാ​ക്കി​യ​തു പി​ണ​റാ​യി: സുധാകരൻ
Thursday, November 8, 2018 1:55 AM IST
ക​​​ണ്ണൂ​​​ർ: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി ശ​​​ബ​​​രി​​​മ​​​ല പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നി​​​രി​​​ക്കേ ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന​​​ത് രാ​​​ഷ്‌​​ട്രീ​​​യ​​​നാ​​​ട​​​ക​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ. കോ​​​ട​​​തി​​​വി​​​ധി​​​യെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ വ​​​ഷ​​​ളാ​​​ക്കി​​​യ​​​തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു മാ​​​ത്ര​​​മാ​​​ണ്. അ​​​യോ​​​ധ്യ​​​യി​​​ൽ ക്ഷേ​​​ത്രം നി​​​ർ​​​മി​​​ച്ചു വോ​​​ട്ടു​​​ണ്ടാ​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ക്ഷേ​​​ത്രം ത​​​ക​​​ർ​​​ത്ത് വോ​​​ട്ടു​​​ണ്ടാ​​​ക്കാ​​​നാ​​​ണു സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​യോ​​​ധ്യ​​​യി​​​ലെ അ​​​തേ ​​​ത​​​ന്ത്രം കേ​​​ര​​​ള​​​ത്തി​​​ലും പ​​​യ​​​റ്റാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നും ക​​​ണ്ണൂ​​​ർ പ്ര​​​സ്ക്ല​​ബ്ബി​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സു​​​ധാ​​​ക​​​ര​​​ൻ പ​​റ​​ഞ്ഞു.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ‍​യം ബി​​​ജെ​​​പി രാ​​​ഷ്‌​​ട്രീ​​​യ​ ​പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധ​​​മാ​​​ക്കി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ഥ​​​യാ​​​ത്ര​​​യും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​തെ​​​ത​​​ന്നെ ബി​​​ജെ​​​പി​​​ക്കു പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​യു​​​ടെ കാ​​​പ​​​ട്യം ജ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യ​​​ണം. യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​വ​​​സ​​​ര​​​ത്തി​​​നൊ​​​ത്തു നി​​​റം​​​മാ​​​റി​​​യ​​​വ​​​രാ​​​ണു ബി​​​ജെ​​​പി. ഏ​​​ക സി​​​വി​​​ൽ കോ​​​ഡാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ല​​​ക്ഷ്യം. അ​​​തി​​​ലേ​​​ക്കു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം ബി​​​ജെ​​​പി കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ന്നി​​​ധാ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് പാ​​​ഴ്‌വാ​​​ക്കാ​​​യി. കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങി​​​യ​​​താ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു​​​ള്ള വി​​​ധി. ലിം​​​ഗ അ​​​സ​​​മ​​​ത്വ​​​മു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ട​​​തി വി​​​ധി​​​യി​​​ലേ​​​ക്കെ​​​ത്തി​​​യ​​​തും ഇ​​​തി​​​ൽ​​​നി​​​ന്നാ​​​ണ്. വി​​​ധി വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലോ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലോ ച​​​ർ​​​ച്ച​​​പോ​​​ലും ന​​​ട​​​ത്താ​​​തെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​റ്റ​​​യ്ക്കു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.


ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം ന​​​യ​​​പ​​​ര​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​തെ വി​​​കാ​​​ര​​​പ​​​ര​​​മാ​​​യാ​​​ണ് പി​​​ണ​​​റാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്. ആ​​​ഭാ​​​സ​​​ങ്ങ​​​ളാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന​​​ത്. പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു പി​​​ണ​​​റാ​​​യി ചെ​​​യ്യു​​​ന്ന​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ അ​​​നി​​​ഷ്ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു മാ​​​ത്ര​​​മാ​​​ണ്. സി​​​പി​​​എം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​പ്ര​​​തി​​​സ​​​ന്ധി വി​​​ശ്വാ​​​സ​​​മാ​​​ണ്. ആ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ക്ഷേ​​​ത്ര​​​ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണ്. സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ നാ​​​ട്ടി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം സി​​​പി​​​എം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി​​​യും പ​​​ങ്കെ​​​ടു​​​ത്തു.

മ​​​ര​​​ണം വ​​​രെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ തുടരുമെന്ന്

ക​​​ണ്ണൂ​​​ർ: മ​​​ര​​​ണം​​​വ​​​രെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ. ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് പോ​​​കു​​​മെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. എ​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ​​​​വി​​​ശ്വാ​​​സം കോ​​​ൺ​​​ഗ്ര​​​സി​​​നൊ​​​പ്പം ത​​​ന്നെ​​​യാ​​​ണ്. രാ​​​ഷ്‌​​ട്രീ​​​യ​​​​പ്ര​​​വ​​​ർ‌​​​ത്ത​​​നം നി​​​ർ​​​ത്തേ​​​ണ്ടി​​​വ​​​ന്നാ​​​ലും മ​​​റ്റൊ​​​രു പാ​​​ർ‌​​​ട്ടി​​​യി​​​ലേ​​​ക്കും പോ​​​കി​​​ല്ല. സു​​​ധാ​​​ക​​​ര​​​ൻ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കെ​​​ന്ന ആ​​​രോ​​​പ​​​ണം വീ​​​ണ്ടും ആ​​​വ​​​ർ‌​​​ത്തി​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ദ​​​വി​​​ക്ക് തീ​​രെ യോ​​​ജി​​​ച്ച​​​ത​​​ല്ല. പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​നി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ആ​​​ണ​​​ത്ത​​​മു​​​ണ്ടെ​​​ങ്കി​​​ൽ പേ​​​രു​​​പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...