എസ്. സാം​​​ബ​​​ശി​​​വ​​​ റാ​​​വു കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​​ർ
എസ്. സാം​​​ബ​​​ശി​​​വ​​​ റാ​​​വു കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​​ർ
Thursday, November 8, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു​​​വി​​​നെ കോ​​​ഴി​​​ക്കോ​​​ട് ജി​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​​ർ യു.​​​വി. ജോ​​​സി​​​നെ ര​​​ണ്ട​​​ര വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി പി​​​ന്നി​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു മാ​​​റ്റി​​​യ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു.

കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​ന​​​ന്ദ്സിം​​​ഗി​​​നു ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ലകൂ​​​ടി വ​​​ഹി​​​ക്കു​​​ന്ന ആ​​​ന​​​ന്ദ് സിം​​​ഗി​​​ന് കെ​​​എ​​​സ്ടി​​​പി പ​​​ദ്ധ​​​തി ഡ​​​യ​​​റ​​​ക്ട​​​റാ​​​യാ​​​ണു നി​​​യ​​​മ​​​നം.


അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ അ​​​ഫ്സാ​​​ന പ​​​ർ​​​വീ​​​ണി​​​നെ ആ​​​സൂ​​​ത്ര​​​ണ-സാ​​​മ്പ​​​ത്തി​​​ക കാ​​​ര്യ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി, സി​​​പി​​​എം​​​യു ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളും അ​​​ഫ്സാ​​​ന വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.