ഐ​എ​സ് കേ​സ് : ക​ല്പ​റ്റ സ്വ​ദേ​ശി​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ തി​ങ്ക​ളാ​ഴ്ച വി​ധി
Friday, November 9, 2018 12:46 AM IST
കൊ​​​ച്ചി: കാ​​​സ​​​ർ​​​ഗോ​​​ഡ് ഐ​​​എ​​​സ് കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​ഐ​​​എ)​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ധി പ​​​റ​​​യും.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ക​​​ല്പ​​​റ്റ സ്വ​​​ദേ​​​ശി നാ​​​ഷി​​​ദു​​​ൽ ഹം​​​സ​​​ഫ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് എ​​​ൻ​​​ഐ​​​എ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തി​​​നി​​​ടെ, കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ക​​​ത്ത് സീ​​​ൽ​​​ഡ് ക​​​വ​​​റി​​​ൽ എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​ക്ക് കൈ​​​മാ​​​റി. കാ​​​സ​​​ർ​​​ഗോ​​​ഡു​​നി​​​ന്ന് 15 ഓ​​​ളം പേ​​​രെ ദു​​​രൂ​​​ഹ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ 16 -ാം പ്ര​​​തി​​​യാ​​​ണ് ഇ​​​യാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.