നാ​​ഗ​​ന്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ ടാ​​റിം​​ഗ് അ​​ടു​​ത്ത ആ​​ഴ്ച ആ​​രം​​ഭി​​ക്കും
Sunday, November 11, 2018 12:33 AM IST
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ ടാ​​റിം​​ഗ് അ​​ടു​​ത്ത ആ​​ഴ്ച ആ​​രം​​ഭി​​ക്കും. മ​​ഴ പെ​​യ്യു​​ന്ന​​തു അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മാ​​ണ​​ത്തെ ബാ​​ധി​​ച്ച​​താ​​ണു ടാ​​റിം​​ഗ് വൈ​​കാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്നു റെ​​യി​​ൽ​​വേ വ്യ​​ക്ത​​മാ​​ക്കി. മ​​ഴ തു​​ട​​ർ​​ന്നാ​​ൽ അ​​പ്രോ​​ച്ച് റോ​​ഡി​​ലെ ടാ​​റിം​​ഗ് വൈ​​കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ഉ​​ട​​ൻ​​ത​​ന്നെ ടാ​​റിം​​ഗ് ന​​ട​​ത്തി റോ​​ഡ് ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണു റെ​​യി​​ൽ​​വേ​​യു​​ടെ തീ​​രു​​മാ​​നം.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച മു​​ത​​ൽ പു​​തി​​യ പാ​​ല​​ത്തി​​ലൂ​​ടെ ഒ​​രു​​ വ​​രി​​ഗതാ​​ഗ​​ത​​വും വ്യാ​​ഴാ​​ഴ്ച ര​​ണ്ടു​​വ​​രി ഗ​​താ​​ഗ​​ത​​വും ആ​​രം​​ഭി​​ച്ചി​​രു​​ന്നു. വെ​​ള്ളി​​യാ​​ഴ്ച പ​​ഴ​​യ പാ​​ലം വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധിക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ തു​​ട​​ക്ക​​ങ്ങ​​ളി​​ൽ മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തു​​ന്ന ജോ​​ലി​​ക​​ളാ​​ണു പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. സീ​​യേ​​ഴ്സ് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു പ​​ഴ​​യ പാ​​ല​​ത്തി​​ലേ​​ക്കു​​ള്ള റോ​​ഡ് ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി. മ​​ഴ പെ​​യ്യു​​ന്ന​​തും വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന​​തും അ​​പ്രോ​​ച്ച് റോ​​ഡ് കൂ​​ടു​​ത​​ൽ ഉ​​റ​​യ്ക്കാ​​ൻ കാ​​ര​​ണ​​മാ​​കും. കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​യാ​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ക്ക​​ത്തി​​ൽ ടാ​​റിം​​ഗ് ന​​ട​​ത്തും. ര​​ണ്ടു ത​​ട്ടാ​​യി ര​​ണ്ടു ദി​​വ​​സം കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കി പി​​റ്റേ​​ന്നു മു​​ത​​ൽ ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു കൊ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.