മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: ജോ​സ​ഫ് മാ​ർ​തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത
മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കാ​ൻ  ജാ​ഗ്ര​ത  പു​ല​ർ​ത്ത​ണം: ജോ​സ​ഫ് മാ​ർ​തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത
Sunday, November 11, 2018 1:11 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ കേ​​​ര​​​ള ജ​​​ന​​​ത ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് മ​​​​ർ​​​​ത്തോ​​​​മ്മ​​​​സ​​​​ഭാ അ​​​​ധ്യ​​​​ക്ഷ​​​​ൻ ജോ​​​​സ​​​​ഫ് മാ​​​​ർ​​​​തോ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി സ്ഥാ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ തൊ​​​​ള്ളാ​​​​യി​​​​രം വാ​​​​ർ​​​​ഷി​​​​കം(​​​​ന​​​​വ​​​​മ ശ​​​​താ​​​​ബ്ദി)​​​​സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ന്ന മ​​​​ത സൗ​​​​ഹാ​​​​ർ​​​​ദ സ​​​​ഭൈ​​​​ക്യ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത. സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹി​​​​ഷ്ണ​​​​ത​​​​യു​​​​ടെ​​​​യും സം​​​​സ്കാ​​​​ര​​​​മാ​​​​ണ് ഭാ​​​​ര​​​​ത​​​​ത്തി​​​​നു​​​​ള്ള​​​​ത്. ഇ​​​​ത് ത​​​​ക​​​​ർ​​​​ക്കാ​​​​നും വി​​​​ഭാ​​​​ഗീ​​​​യ​​​​ത വ​​​​ള​​​​ർ​​​​ത്താ​​​​നു​​​​മു​​​​ള്ള പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ വ​​​​ള​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളെ മ​​​​ന​​​​സി​​​​ലാ​​​​ക്കി സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​നു ഭം​​​​ഗം വ​​​​രു​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടേ​​​​ണ്ട​​​​ത് കേ​​​​ര​​​​ള​​​​ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. സ​​​​ഭൈ​​​​ക്യ​​​​വും മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​വും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​ന​​​ന്മ​​​യ്ക്കാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ഭാ​​​​വ​​​​ന​​​​യു​​​​ടേ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹി​​​​ഷ്ണ​​​​ത​​​​യു​​​​ടേ​​​​യും മൂ​​​​ല്യ​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​തത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ സ​​​​ന്പ​​​​ത്താ​​​​ണെ​​​​ന്നും ഓ​​​​രോ മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളും ത​​​​നി​​​​മ​​​​ക​​​​ളും കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കാ​​​​ൻ പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ പു​​​​ല​​​​രു​​​​ന്ന മ​​​​ത​​​​മൈ​​​​ത്രി മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ സു​​​​ന​​​​ഹ​​​​ദോ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ദീ​​​​യോ​​​​സ്കോ​​​​റ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മു​​​​ഖ്യ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ലും മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ത്തി​​​​ലും ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​ലും സ​​​​ഭൈ​​​​ക്യ​​​​ത്തി​​​​ലു​​​​ടെ​​​​യും സാ​​​​ധി​​​​ക്കു​​​​​​​​മെ​​​​ന്ന് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

മു​​​​ൻ പി​​​​എ​​​​സ‌്സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ.​​​​കെ.​​​​എ​​​​സ്.​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡം​​​​ഗം ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ, പാ​​​​ള​​​​യം​​​​പ​​​​ള്ളി ഇ​​​​മാം അ​​​​ബ്ദു​​​​ൽ ഗ​​​​ഫാ​​​​ർ മൗ​​​​ല​​​​വി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗി​​​​രീ​​​​ഷ് കോ​​​​നാ​​​​ട്ട്, പ​​​​ഴ​​​​യ​​​​പ​​​​ള്ളി മു​​​​സ‌്‌ലിം ജ​​​​മാ​​​​അ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഫു​​​​വാ​​​​ദ്, പു​​​​തൂ​​​​ർ​​​​പ്പ​​​​ള്ളി പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ​​​​സ്.​​​​പി. റ​​​​ഹിം, കാ​​​​വി​​​​ൽ ഭ​​​​ഗ​​​​വ​​​​തി​​​​ക്ഷേ​​​​ത്രം ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​പ്ര​​​​സാ​​​​ദ്ച​​​​ന്ദ്, മു​​​​നി​​​​സി​​​​പ്പ​​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​ർ എ​​​​ത്സ​​​​മ്മ ജോ​​​​ബ്, മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി കൈ​​​​ക്കാ​​​​ര​​​​ൻ കെ.​​​​എ​​​​സ്.​​​​ആ​​​​ന്‍റ​​​​ണി ക​​​​രി​​​​മ​​​​റ്റം, ജ​​​​ന​​​​റ​​​​ൽ​​​​ ക​​​​ണ്‍​വീ​​​​ന​​​​ർ ജോ​​​​ബി തൂ​​​​ന്പു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ​​​​രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന ഇ​​​​ട​​​​വ​​​​ക നേ​​​​തൃ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ അതി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.


ഇ​​​​ന്ന് ന​​​​വ​​​​മ​​​​ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് ച​​​​ന്ത​​​​ക്ക​​​​ട​​​​വ്, എ​​​​സ്ബി കോ​​​​ള​​​​ജ് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വി​​​​ശ്വാ​​​​സ പ്ര​​​​ഘോ​​​​ഷ​​​​ണ റാ​​​​ലി പ​​​​ള്ളി​​​​യു​​​​ടെ വ​​​​ട​​​​ക്കേ കു​​​​രി​​​​ശ​​​​ടി​​​​യി​​​​ൽ സം​​​​ഗ​​​​മി​​​​ച്ച് പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും. 10ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം മ​​​​ല​​​​ങ്ക​​​​ര കാ​​​​തോ​​​​ലി​​​​ക്ക സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ക്ലി​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക​​​​ ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സു​​​​പ്രീ​​​​കോ​​​​ട​​​​തി ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ധ​​​​ന​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഡോ.​​​​ടി.​​​​എം തോ​​​​മ​​​​സ് ഐ​​​​സ​​​​ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ഹാ​​​​യ​​​​നി​​​​ധി​​​​യു​​​​ടെ​​​​യും വി​​​​വാ​​​​ഹ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടേ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ് എം​​​​പി സു​​​​വനീ​​​​ർ പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. സി.​​​​എ​​​​ഫ്.​​​​തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ, ന​​​​ഗ​​​​ര​​​​സ​​​​ഭ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ലാ​​​​ലി​​​​ച്ച​​​​ൻ കു​​​​ന്നി​​​​പ്പ​​​​റ​​​​ന്പി​​​​ൽ, വി​​​​കാ​​​​രി ഫാ.​​​​ കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ക​​​​പ്പൂ​​​​ച്ചി​​​​ൻ കോ​​​​ട്ട​​​​യം പ്രോ​​​​വി​​​​ൻ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ.​​​​ജോ​​​​ർ​​​​ജ് ആ​​​​ശാ​​​​രി​​​​ച്ചേ​​​​രി​​​​ൽ, സി​​​​എം​​​​സി ഹോ​​​​ളി​​​​ക്വീ​​​​ൻ​​​​സ് പെ്രാ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഡോ.​​​​സി​​​​സ്റ്റ​​​​ർ സു​​​​മ റോ​​​​സ്, കേ​​​​ന്ദ്ര ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് അ​​​​ഫ​​​​യേഴ്സ് ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റോ​​​​സ്മേ​​​​രി ഏ​​​​ബ്ര​​​​ഹാം, വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ സാ​​​​ജ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്, പാ​​​​സ്റ്റ​​​​റ​​​​ൽ​​​​കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ്, ചീ​​​​ഫ് കോ​​​​ഓർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ.​​​​സ്റ്റീ​​​​ഫ​​​​ൻ മാ​​​​ത്യൂ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.