മന്ത്രി ജ​ലീ​ല്‍ തെ​റ്റ് ചെ​യ്തില്ലെന്നു കോ​ടിയേരി
മന്ത്രി ജ​ലീ​ല്‍ തെ​റ്റ് ചെ​യ്തില്ലെന്നു കോ​ടിയേരി
Sunday, November 11, 2018 1:20 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബ​​​ന്ധു​​​നി​​​യ​​​മ​​​ന വി​​​വാ​​​ദ​​​ത്തി​​​ല്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍. മ​​​ന്ത്രി ജ​​​ലീ​​​ല്‍ തെ​​​റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ര്‍​ക്കാ​​​നു​​​ഉ​​​ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​ന്നു​​മാ​​യി​​രു​​ന്നു കോ​​ടി​​യേ​​രി​​യു​​ടെ അ​​ഭി​​പ്രാ​​യം.

അ​​​ഴീ​​​ക്കോ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തിവി​​​ധി എ​​​ല്ലാ ക​​​ക്ഷി​​​ക​​​ള്‍​ക്കു​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ്. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലും നി​​​യ​​​മ പോ​​​രാ​​​ട്ടം തു​​​ട​​​രും.


ശ​​​ബ​​​രി​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ബി​​​ജെ​​​പി നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​ശി​​​ല്ല. പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ന​​​ട​​​ത്തു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. ര​​​ണ്ട് ജാ​​​ഥ​​​യ്ക്കും ഒ​​​രേ ല​​​ക്ഷ്യ​​​മാ​​​ണ്.

സീ​​​റ്റും വോ​​​ട്ടും നോ​​​ക്കി​​​യ​​​ല്ല സി​​​പി​​​എം നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കാ​​​റു​​​ള്ള​​​ത് . വ​​​രു​​​ന്ന ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 2004 ആ​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.