സ്വ​യം വ​ള​ർ​ന്നാ​ൽ പോ​രാ, മ​റ്റു​ള്ള​വ​രെ​യും വ​ള​ർ​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
സ്വ​യം വ​ള​ർ​ന്നാ​ൽ പോ​രാ, മ​റ്റു​ള്ള​വ​രെ​യും വ​ള​ർ​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
Monday, November 12, 2018 12:59 AM IST
കൊ​​ച്ചി: അ​​ധി​​കാ​​രം മ​​റ്റു​​ള്ള​​വ​​രെ വ​​ള​​ർ​ത്താ​ൻ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ട​​ണ​​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​​ർ​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. യു​​വ​​ജ​​ന​​ങ്ങ​​ൾ സ്വ​​യം വ​​ള​​ർ​​ന്നാ​​ൽ മാ​​ത്രം പോ​​രാ മ​​റ്റു​​ള്ള​​വ​​രെ വ​​ള​​ർ​​ത്തു​​ക കൂ​​ടി ചെ​​യ്യ​​ണം. എ​​നി​​ക്ക് എ​​ന്തു​​കി​​ട്ടും എ​​ന്ന​​തി​​നേ​​ക്കാ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്ക് എ​​ന്തു ന​​ല്കാ​​ൻ ക​​ഴി​​യും എ​​ന്ന് ഒ​​രോ നേ​താ​വും ചി​​ന്തി​​ക്ക​​ണം. - അ​ദ്ദേ​ഹം പ​റ​ഞ്ഞു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ദേ​​ശീ​​യ യു​​വ​​ജ​​ന സ​​മ്മേ​​ള​​നം കാ​​ക്ക​​നാ​​ട്ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ദേ​​ശീ​​യ ത​​ല​​ത്തി​​ലു​​ള്ള യു​​വ​​ജ​​ന​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​ക​ളു​​ടെ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം മൂ​​ന്നു​ ദി​​ന​​ങ്ങ​​ളി​​ലാ​യി ചേ​ർ​ന്നു. 30 രൂ​​പ​​ത​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​ണ്ടാ​ര​​ശേ​രി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​

കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ള്ള രൂ​​പ​​ത​​ക​​ൾ​​ക്കാ​​യി ന​​ട​​ത്ത​​പ്പെ​​ട്ട ആ​​ദ്യ സെ​​ഷ​​ൻ ശ​​നി​​യാ​​ഴ്ച സ​മാ​പി​ച്ചു.​ കേ​​ര​​ള​​ത്തി​​ന​​ക​​ത്തു​​ള്ള രൂ​​പ​​ത​​ക​​ൾ​ക്കു​​ള്ള സെ​​ഷ​​ൻ ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​യും സ​​മാ​​പി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് ക​​മ്മീ​​ഷ​​നും സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റും ചേ​​ർ​​ന്നാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​ പ്രാ​​ർ​​ഥ​ന​ക​ൾ​ക്കു ജീ​​സ​സ് യൂ​​ത്ത് തെ​​യ്സെ മി​​നി​​സ്ട്രി നേ​​തൃ​​ത്വം ന​​ല്കി.​


യു​​വ​​ജ​​ന​​ങ്ങ​​ളും സ​​ഭ​​യും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, മാ​​ധ്യ​​മ​​സാ​​ക്ഷ​​ര​​ത എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ റ​​വ.​​ഡോ.​ഷി​​ന്‍റോ മം​​ഗ​​ല​​ത്ത് വി​സി യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത - സു​​വി​​ശേ​​ഷ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സി​​ജു തോ​​മ​​സ് എ​​ന്നി​​വ​​ർ ക്ലാ​സ് ന​​യി​​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് ജോ​​ർ​​ജ് പോ​​ൾ, ക്രീ​​സ്റ്റീ​​ൻ മാ​​നു​​വ​​ൽ, അ​​ഖി​​ൽ ജൂ​​ലി​​യ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. കൂ​​രി​​യ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, യൂ​​ത്ത് ക​​മ്മീ​​ഷ​​നം​​ഗം മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, എ​​സ്എം​​വൈ​എം ഗ്ലോ​​ബ​​ൽ ഡെ​​പ്യു​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ബി​​വി​​ൻ വ​​ർ​​ഗീ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ഞ്ജ​ന ട്രീ​​സ ജോ​​സ​​ഫ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി​​പി​​ൻ, സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് റി​​ച്ചാ​​ർ​​ഡ്സ​​ൻ, ട്ര​​ഷ​​റ​​ർ ജോ​​സ്മോ​​ൻ കെ. ​​ഫ്രാ​​ൻ​​സി​​സ്, ടെ​​ൽ​​മ ജോ​​ബി, സിസ്റ്റർ അ​​ഖി​​ല സി​എം​സി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.