ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം​ അ​ന്താ​രാ​ഷ്‌ട്ര സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം​ അ​ന്താ​രാ​ഷ്‌ട്ര  സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
Monday, November 12, 2018 11:35 PM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ്സ് ബി​​സി​​ന​​സ് സ്കൂ​​ളി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ കേ​​ര​​ള സം​​സ്ഥാ​​ന ടൂ​​റി​​സം മി​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ അ​​ന്താ​​രാ​​ഷ്‌​ട്ര സി​​ന്പോ​​സി​​യം സം​​ഘ​​ടി​​പ്പി​​ച്ചു.

കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ മോ​​ൺ. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ കേ​​ര​​ള ടൂ​​റി​​സം വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ പി. ​​ബാ​​ല​​കി​​ര​​ണ്‍ ഐ​​എ​​എ​​സ് സി​​ന്പോ​​സി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​കൃ​​തി​​യു​​ടെ സ​​ന്തു​​ലി​​താ​​വ​​സ്ഥ​​യ്ക്കു കോ​​ട്ടം​​ത​​ട്ടാ​​തെ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ സാ​​ധ്യ​​ത​​ക​​ൾ സ​​മൂ​​ഹ​​ത്തി​​ന് പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ആ​​ർ​​ടി മി​​ഷ​​ൻ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന പ​​ദ്ധ​​തിവ​​ഴി ഏ​​ക​​ദേ​​ശം 4.5 ല​​ക്ഷ​​ത്തോ​​ളം പേ​​ർ​​ക്ക് സ​​മീ​​പ​​ഭാ​​വി​​യി​​ൽ ഈ ​​മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ ക​​ണ്ടെ​​ത്താ​​നാ​​വു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ര​​ള ആ​​ർ​​ടി മി​​ഷ​​ൻ സം​​സ്ഥാ​​ന കോ​​-ഓ​​ർ​​ഡി​​നേ​​റ്റ​​ർ രൂ​​പേ​​ഷ് കു​​മാ​​ർ, പെ​​രി​​യാ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വ് മു​​ൻ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ സ​​ജ്ഞ​​യ​​ൻ കു​​മാ​​ർ ഐ​​എ​​ഫ്എ​​സ്, ലീ​​ലാ റാ​​വി​​സ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ദി​​ലീ​​പ് കു​​മാ​​ർ, ദി ​​ഹി​​ന്ദു സീ​​നി​​യ​​ർ അ​​സി. എ​​ഡി​​റ്റ​​ർ അ​​നി​​ൽ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ലെ​​സെ​​ൽ​​ഡോ​​ൾ ഡ​​യ​​റ​​ക്ട​​ർ റോ​​യി ചാ​​ക്കോ, എ​​ട്രീ കോ​​-ഓ​​ർ​​ഡി​​നേ​​റ്റ​​ർ ടി.​​ഡി. ജോ​​ജോ, മ​​ഡ്ഡി ബൂ​​ട്ട്സ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ പ്ര​​ദീ​​പ് മൂ​​ർ​​ത്തി എ​​ന്നി​​വ​​ർ പാ​​ന​​ൽ​ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.


കൊ​​ള​​റാ​​ഡോ സ​​ർ​​വ​​ക​​ലാ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സെ​​മ​​സ്റ്റ​​ർ അ​​റ്റ് സീ ​​പ്രോ​​ഗ്രാ​​മി​​ലെ വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ത്തോ​​ടൊ​​പ്പം പ്ര​​സ്തു​​ത മേ​​ഖ​​ല​​യി​​ലെ ഗ​​വേ​​ഷ​​ക​​ർ, അ​​ക്കാ​​ഡ​​മി​​ക​​ർ, ടൂ​​റി​​സം മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ, ബി​​രു​​ദ ബി​​രു​​ദാ​​ന​​ന്ത​​ര വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ബി​​സി​​ന​​സ് സ്കൂ​​ൾ മേ​​ധാ​​വി ഡോ. ​​അ​​ജി​​ത് കെ. ​​തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ പ്ര​​ധാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യ കു​​മ​​ര​​ക​​ത്തും തേ​​ക്ക​​ടി​​യി​​ലും ന​​ട​​ത്തി​​യ പ​​ഠ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.