അമേരിക്കയിൽ കാറിൽ ട്രെയിലറിടിച്ച് രണ്ടു മലയാളികൾ മരിച്ചു
Tuesday, November 13, 2018 12:07 AM IST
ചെ​ങ്ങ​ന്നൂ​ർ: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ൽ കാ​റി​ൽ ട്രെ​യി​ല​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍മ​ണി ചേ​രി​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (73), ചെ​റു​മ​ക​ൾ സോ​ഫി​യ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സ് മോ​റീ​സ് ടൗ​ണ്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3.30നാ​യി​രു​ന്നു അ​പ​ക​ടം. റാ​ന്നി വെ​ച്ചു​ച്ചി​റ കി​ഴ​ക്കേ​പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ് മ​റി​യാ​മ്മ. ടി​നു​വാ​ണ് സോ​ഫി​യ​യു​ടെ മാ​താ​വ്. മി​നി, ജി​ബി എ​ന്നി​വ​രാ​ണ് മ​റി​യാ​മ്മ​യു​ടെ മ​റ്റു മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.