ക​ണ്ണൂ​രിൽ വി​മാ​ന​ ടിക്കറ്റ് ബുക്കിംഗ് ഇന്നു തുടങ്ങും
ക​ണ്ണൂ​രിൽ വി​മാ​ന​ ടിക്കറ്റ് ബുക്കിംഗ് ഇന്നു തുടങ്ങും
Tuesday, November 13, 2018 12:29 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് വി​​​മാ​​​ന യാ​​​ത്ര​​​യ്ക്കു​​​ള്ള എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​ന്‍റെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ 10.30ന് ​​ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ രാ​​​വി​​​ലെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ബു​​​ക്കിം​​​ഗ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വി​​​മാ​​​ന സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധി​​​ച്ച ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ജ​​​ന​​​റ​​​ൽ സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ (ഡി​​​ജി​​​സി​​​എ) അ​​​നു​​​മ​​​തി​​​ക​​​ൾ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ക്കാ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്‌.


ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും ഡി​​​ജി​​​സി​​​എ​​​യു​​​ടെ അ​​​നു​​​മ​​​തി രേ​​​ഖാ​​​മൂ​​​ലം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​നാ​​ലാ​​​ണ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്. ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സ​​​മാ​​​യ ഡി​​​സം​​​ബ​​​ർ ഒ​​​മ്പ​​​തി​​​ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ച് ക​​​ണ്ണൂ​​​രി​​​ലേ​​​ക്കും സ​​​ർ​​​വീ​​സു​​​ണ്ടാ​​​കും. ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, മ​​​സ്‌​​​ക​​​റ്റ്, ദ​​​മാം തു​​​ട​​​ങ്ങി​​​യ സ്ഥലങ്ങ​​​ളി​​​ലേ​​​ക്കും എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.

ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം രാ​​​വി​​​ലെ 10നാ​​​ണ് എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ വി​​​മാ​​​നം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ വി​​​മാ​​​നം എ​​​ട്ടി​​​നു വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.