കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​ല​ക്‌ട്രി​ക് ബ​സ് ഫ്ളാ​ഗ് ഓ​ഫ് 15ന്
കെ​എ​സ്ആ​ർ​ടി​സി​യു​ടെ  ഇ​ല​ക്‌ട്രി​ക് ബ​സ് ഫ്ളാ​ഗ് ഓ​ഫ് 15ന്
Tuesday, November 13, 2018 12:47 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പ​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ഇ​​​​ല​​​​ക്‌ട്രി​​​​ക് ബ​​​​സു​​​​ക​​​​ൾ ഈ ​​​​മാ​​​​സം 16 മു​​​​ത​​​​ൽ പ​​​​ന്പ-​​​​നി​​​​ല​​​​യ്ക്ക​​​​ൽ റൂ​​​​ട്ടി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും. 10 ഇ​​​​ല​​​​‌ക‌്ട്രി​​​​ക് ബ​​​​സു​​​​ക​​​​ളാ​​​​ണ് 16 മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ബ​​​​സ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ഫ്ളാ​​​​ഗ് ഓ​​​​ഫ് ഈ ​​​​മാ​​​​സം 15ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.30ന് ​​​​ത​​​​ന്പാ​​​​നൂ​​​​ർ ബ​​​​സ് ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ബ​​​​സി​​​​ൽ സൗ​​​​ജ​​​​ന്യ യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കും. പി​​​​റ്റേ​​​​ന്നു മു​​​​ത​​​​ലാ​​​​ണ് നി​​​​ല​​​​യ്ക്ക​​​​ൽ - പ​​​​ന്പ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ മ​​​​ഹാ​​​​വോ​​​​യേ​​​​ജ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഇ​​​​ല​​​​ക്ട്രി​​​​ക് ബ​​​​സു​​​​ക​​​​ൾ വാ​​​​ട​​​​യ്ക്കെ​​​​ടു​​​​ത്ത് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്നു.


കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് 43.20 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് 10 ഇ​​​​ല​​​​ക്‌ ട്രി​​​​ക് ബ​​​​സു​​​​ക​​​​ൾ വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ- ​​​​ടെ​​​​ൻ​​​ഡ​​​​ർ വ​​​​ഴി​​​​യാ​​​​ണ് മ​​​​ഹാ​​​​വോ​​​​യേ​​​​ജ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട​​​​ത്. ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ടെ​​​​ണ്ട​​​​ർ ഉ​​​​റ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു. 10 സ്കാ​​​​നി​​​​യ ബ​​​​സു​​​​ക​​​​ൾ മു​​​​ൻ​​​​പ് ഈ ​​​​ക​​​​ന്പ​​​​നി​​​​യി​​​​ൽ നി​​​​ന്നും വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ ഗോ​​​​ൾ​​​​ഡ് സ്റ്റോ​​​​ണ്‍ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഇ​​​​ല​​​​ക്‌ട്രി​​​​ക് ബ​​​​സു​​​​ക​​​​ളാ​​​​ണ് 16 മു​​​​ത​​​​ൽ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല സീ​​​​സ​​​​ണു​​​​ശേ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- കൊ​​​​ച്ചി മേ​​​​ഖ​​​​ല​​​​യി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ നോ​​​​ണ്‍ സ്റ്റോ​​​​പ്പാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.