ഉപഭോക്തൃകോടതികളുടെ പ്രവർത്തനം അവതാളത്തിൽ
Tuesday, November 13, 2018 1:09 AM IST
ക​​ണ്ണൂ​​ർ: സം​​സ്ഥാ​​ന​​ത്തെ ഭൂ​​രി​​ഭാ​​ഗം ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​ക​​ളു​​ടേ​​യും പ്ര​​വ​​ർ​​ത്ത​​നം അ​​വ​​താ​​ള​​ത്തി​​ൽ. പ്ര​​സി​​ഡ​​ന്‍റോ അം​​ഗ​​ങ്ങ​​ളോ ഇ​​ല്ലാ​​ത്ത​​താ​​ണ് തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്. പ്ര​​സി​​ഡ​​ന്‍റാ​​യി ജ​​ഡ്ജി​​മാ​​രെ​​യാ​​ണ് നിയ​​മി​​ക്കേ​​ണ്ട​​ത്. കാ​​സ​​ർ​​ഗോ​​ട്ട് സ്ഥി​​രം പ്ര​​സി​​ഡ​​ന്‍റി​​ല്ലാ​​ത്ത​​താ​​ണ് പ്ര​​ശ്ന​​മെ​​ങ്കി​​ൽ ക​​ണ്ണൂ​​രി​​ൽ മെ​​മ്പ​​ർ​​മാ​​രി​​ല്ല.

ക​​ണ്ണൂ​​ർ ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി​​യു​​ടെ ചു​​മത​​ല റോ​​യ് പോ​​ളി​​നാ​​ണ്. കാ​​സ​​ർ​​ഗോ​​ഡ് കോ​​ട​​തി​​യു​​ടെ ചു​​മ​​ത​​ല​​കൂ​​ടി ഇ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ള്ള​​തി​​നാ​​ൽ ആ​​ഴ്ച​​യി​​ൽ ര​​ണ്ട് ദി​​വ​​സം കാ​​സ​​ർ​​ഗോ​​ഡ് പോ​​കേ​​ണ്ടി​​വ​​രു​​ന്നു. ഒ​​രു മെ​​മ്പ​​ർ മാ​​ത്ര​​മാ​​ണ് അ​​വി​​ടെ ഉ​​ള്ള​​ത്. ക​​ണ്ണൂ​​രി​​ലാ​​ക​​ട്ടെ ക​​ഴി​​ഞ്ഞ​​മാ​​സം മു​​ത​​ൽ മെ​​മ്പ​​ർ​​മാ​​രും ഇ​​ല്ല. നി​​ല​​വി​​ലെ അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്ന സോ​​ന ജ​​യ​​രാ​​മ​​ൻ, ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​രു​​ടെ കാ​​ലാ​​വ​​ധി തീ​​ർ​​ന്നു.


പ്ര​​സി​​ഡ​​ന്‍റോ ഒ​​രു മെ​​മ്പ​​റോ അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ട് മെ​​മ്പ​​ർ​​മാ​​രോ ഉ​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​ക​​ളി​​ൽ വ​​രു​​ന്ന പ​​രാ​​തി​​ക​​ളി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് നി​​യോ​​ഗി​​ച്ച അം​​ഗ​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ​​മാ​​സം 29 ന് ​​കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. സം​​സ്ഥാ​​ന​​ത്തെ ഭൂ​​രി​​ഭാ​​ഗം ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​ക​​ളി​​ലും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​ണ്. പു​​തി​​യ മെ​​മ്പ​​ർ​​മാ​​രെ നി​​യോ​​ഗി​​ക്കാ​​നു​​ള്ള വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യെ​​ങ്കി​​ലും തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ക​​ണ്ണൂ​​രി​​ലാ​​ക​​ട്ടെ, നി​​ല​​വി​​ൽ എ​​ണ്ണൂ​​റ്റ​​മ്പ​​തി​​ലേ​​റെ കേ​​സു​​ക​​ളി​​ൽ വി​​ധി പ​​റ​​യാ​​നു​​ണ്ട്.

പി. ​​ജ​​യ​​കൃ​​ഷ്ണ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.