ട്രാക്ക്, യാ​​ർ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ട്രെ​യി​നു​ക​ൾ വൈ​കും
ട്രാക്ക്, യാ​​ർ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ട്രെ​യി​നു​ക​ൾ വൈ​കും
Tuesday, November 13, 2018 11:26 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വി​​ധ ഡി​​വി​​ഷ​​നു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ട്രാ​​ക്ക്, യാ​​ർ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ട്രെ​​യി​​നു​​ക​​ൾ വൈ​​കി​​യോ​​ടു​​ം. കോ​​ർ​​ബ-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​ഹ​​ല്യ​​ന​​ഗ​​രി എ​​ക്സ്പ്ര​​സ് ഇ​​ന്ന് ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി​​യോ​​ടും. 20 മു​​ത​​ൽ 27 വ​​രെ കോ​​യ​​ന്പ​​ത്തൂ​​ർ-​​നാ​​ഗ​​ർ​​കോ​​വി​​ൽ പാ​​സ​​ഞ്ച​​ർ ഈ​​റോ​​ഡ്-​​സേ​​ലം-​​നാ​​മ​​ക്ക​​ൽ വ​​ഴി തി​​രി​​ച്ചു​​വി​​ടും. ട്രെ​​യി​​ൻ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ വൈ​​കി​​യോ​​ടും.

നാ​​ഗ​​ർ​​കോ​​വി​​ൽ-​​മും​​ബൈ സി​​എ​​സ്ടി എ​​ക്സ്പ്ര​​സ് 27 ന് 50 ​​മി​​നി​​റ്റ് വൈ​​കി​​യോ​​ടും. ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ഗ്മോ​​ർ എ​​ക്സ്പ്ര​​സ് 21 മു​​ത​​ൽ 23 വ​​രെ അ​​ര​​മ​​ണി​​ക്കൂ​​റും നാ​​ഗ​​ർ​​കോ​​വി​​ൽ-​​മും​​ബൈ സി​​എ​​സ്ടി ബാ​​ലാ​​ജി ദ്വൈ​​വാ​​ര എ​​ക്സ്പ്ര​​സ് 22 ന് 35 ​​മി​​നി​​റ്റും വൈ​​കി​​യോ​​ടും. കൊ​​ല്ലം-​​ക​​ന്യാ​​കു​​മാ​​രി മെ​​മു, കൊ​​ച്ചു​​വേ​​ളി-​​നാ​​ഗ​​ർ​​കോ​​വി​​ൽ പാ​​സ​​ഞ്ച​​ർ, കൊ​​ല്ലം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ എ​​ന്നീ ട്രെ​​യി​​നു​​ക​​ളു​​ടെ സ​​മ​​യ​​ത്തി​​ൽ് മാ​​റ്റം വ​​രു​​ത്തി​​. ട്രെ​​യി​​ൻ-​​സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന പു​​തി​​യ സ​​മ​​യം (പ​​ഴ​​യ സ​​മ​​യം) എ​​ന്ന ക്ര​​മ​​ത്തി​​ൽ.

കൊ​​ല്ലം-​​ക​​ന്യാ​​കു​​മാ​​രി മെ​​മു (ട്രെ​​യി​​ൻ ന​​ന്പ​​ർ 66304)-രാ​​വി​​ലെ 10.50 (രാ​​വി​​ലെ 9.40). കൊ​​ച്ചു​​വേ​​ളി-​​നാ​​ഗ​​ർ​​കോ​​വി​​ൽ പാ​​സ​​ഞ്ച​​ർ (56317)-രാ​​വി​​ലെ 11.40 (ഉ​​ച്ച​​യ്ക്ക് 1.05). കൊ​​ല്ലം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ(56394)-​​രാ​​വി​​ലെ 9.30 (രാ​​വി​​ലെ 9.15). പു​​ന​​ലൂ​​ർ-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ (56366)-രാ​​ത്രി 9.35(രാ​​ത്രി 7.05). നി​​ല​​ന്പൂ​​ർ-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ (56363)-വൈ​​കു​​ന്നേ​​രം 5.35 (വൈ​​കു​​ന്നേ​​രം 5.15). തി​​രു​​വ​​ന​​ന്ത​​പു​​രം-​​നാ​​ഗ​​ർ​​കോ​​വി​​ൽ പാ​​സ​​ഞ്ച​​ർ (56311)-രാ​​വി​​ലെ 6.55(രാ​​വി​​ലെ 6.50).

പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം അ​​നു​​സ​​രി​​ച്ച് നാ​​ഗ​​ർ​​കോ​​വി​​ൽ-​​തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​സ​​ഞ്ച​​ർ(56310) അ​​ഞ്ചു മി​​നി​​റ്റ് വൈ​​കി രാ​​വി​​ലെ 8.35 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി​​ച്ചേ​​രും. നി​​സാ​​മു​​ദീ​​ൻ-​​ക​​ന്യാ​​കു​​മാ​​രി സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് പ​​ത്തു മി​​നി​​റ്റ് വൈ​​കി രാ​​വി​​ലെ 7.50 ന് ​​ക​​ന്യാ​​കു​​മാ​​രി​​യി​​ൽ എ​​ത്തി​​ച്ചേ​​രും. മ​​ധു​​ര-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത എ​​ക്സ്പ്ര​​സ് 15 മി​​നി​​റ്റ് നേ​​ര​​ത്തെ 6.40 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ലി​​ൽ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.