ഫാ. ​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ആ​​​ല​​​പ്പാ​​​ട്ട്, റ​​​വ. ഡോ. ​​​തോ​​​മ​​​സ് കാ​​​ട​​​ൻ​​​കാ​​​വി​​​ൽ, ഡോ. ​​​പി. ഭാ​​​നു​​​മ​​​തി എ​​​ന്നി​​​വ​​​ർ​​​ക്കു മേ​​​രി​​​വി​​​ജ​​​യം അ​​​വാ​​​ർ​​​ഡ്
ഫാ. ​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ആ​​​ല​​​പ്പാ​​​ട്ട്, റ​​​വ. ഡോ. ​​​തോ​​​മ​​​സ് കാ​​​ട​​​ൻ​​​കാ​​​വി​​​ൽ, ഡോ. ​​​പി. ഭാ​​​നു​​​മ​​​തി എ​​​ന്നി​​​വ​​​ർ​​​ക്കു മേ​​​രി​​​വി​​​ജ​​​യം അ​​​വാ​​​ർ​​​ഡ്
Wednesday, November 14, 2018 12:25 AM IST
തൃ​​​ശൂ​​​ർ: മേ​​​രി​​​വി​​​ജ​​​യം അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള മേ​​​രി​​​വി​​​ജ​​​യം ദ​​​ർ​​​ശ​​​ന അ​​​വാ​​​ർ​​​ഡി​​​ന് ഫാ. ​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ആ​​​ല​​​പ്പാ​​​ട്ട് അ​​​ർ​​​ഹ​​​നാ​​​യി. ആ​​​തു​​​ര​​​സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ഡോ. ​​​ജോ​​​ണ്‍ ചെ​​​റ​​​യ​​​ത്ത് അ​​​വാ​​​ർ​​​ഡ് ഡോ. ​​​പി. ഭാ​​​നു​​​മ​​​തി​​​ക്കും ദൈ​​​വ​​​ശാ​​​സ്ത്ര ഗ്ര​​​ന്ഥ​​​ര​​​ച​​​ന​​​യ്ക്കു​​​ള്ള മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം അ​​​വാ​​​ർ​​​ഡ് റ​​​വ.​​​ഡോ. തോ​​​മ​​​സ് കാ​​​ട​​​ൻ​​​കാ​​​വി​​​ൽ സി​​​എം​​​ഐ​​​യ്ക്കും സ​​​മ്മാ​​​നി​​​ക്കും.

പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും 11,111 രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. തൃ​​​ശൂ​​​രി​​​ൽ കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ24 ന് ​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ദ്മ​​​ശ്രീ ഡോ. ​​​എം. ലീ​​​ലാ​​​വ​​​തി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും. ദ​​​ർ​​​ശ​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ ഫാ. ​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ആ​​​ല​​​പ്പാ​​​ട്ട് ഗ്ര​​​ന്ഥ​​​കാ​​​ര​​​ൻ, മ​​​ത​​​മൈ​​​ത്രി​​​യു​​​ടെ പ്ര​​​തി​​​പു​​​രു​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ബ​​​ഹു​​​മു​​​ഖ വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​ണ്. റ​​​വ.​​​ഡോ. തോ​​​മ​​​സ് കാ​​​ട​​​ൻ​​​കാ​​​വി​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ണ്ഡി​​​ത​​​നും ദൈ​​​വ​​​ശാ​​​സ്ത്ര ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വു​​​മാ​​​ണ്. ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന /”അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ മെ​​​ന്‍റ​​​ലി ഹാ​​​ൻ​​​ഡി​​​കാ​​​പ്ഡ് അ​​​ഡ​​​ൾ​​​ട്സ്’ എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യും സാ​​​ര​​​ഥി​​​യു​​​മാ​​​ണ് ഡോ. ​​​പി. ഭാ​​​നു​​​മ​​​തി.


24 നു ​​​രാ​​​വി​​​ലെ 9.30 നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ”മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ല്പ​​​ന​​​ച്ച​​​ര​​​ക്കോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ മു​​​ൻ പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് അം​​​ഗം സി.​​​പി. ജോ​​​ണ്‍, ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സി.​​​കെ. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മേ​​​രി​​​വി​​​ജ​​​യം സാ​​​ഹി​​​ത്യ​​​സ​​​മി​​​തി സാ​​​ഹി​​​ത്യോ​​​ത്സ​​​വ മ​​​ൽ​​​സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.