വിധി അയ്യപ്പന്‍റെ അനുഗ്രഹമെന്നു തന്ത്രി
വിധി അയ്യപ്പന്‍റെ അനുഗ്രഹമെന്നു തന്ത്രി
Wednesday, November 14, 2018 1:14 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി തീ​രു​മാ​നം അ​യ്യ​പ്പ​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് ശ​ബ​രി​മ​ല ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. അ​ന്തി​മ​വി​ധി അ​നു​കൂ​ല​മാ​കാ​ൻ അ​യ്യ​പ്പ​വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഓ​രോ ഭ​ക്ത​നും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നു കോ​ട്ടം ത​ട്ടു​ന്ന യാ​തൊ​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ട​തി​യു​ടെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ത​ന്ത്രി കു​ടും​ബാം​ഗം ക​ണ്ഠ​ര് മോ​ഹ​ന​രും പ്ര​തി​ക​രി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ല​മാ​യാ​ണ് കോ​ട​തി കേ​സ് തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തു​വ​രെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കാ​ൻ പ്രാ​ർ​ഥ​ന തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.