ശബരിമലയിലെ തീർഥാടന മുന്നൊരുക്കങ്ങളിൽ സർക്കാർ വൻപരാജയം: പ്രതിപക്ഷ നേതാവ്
Wednesday, November 14, 2018 1:14 AM IST
പ​മ്പ: വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ പ​ന്പ​യി​ലെ​ത്തി വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പ​ന്പ​യി​ലും നി​ല​യ്ക്ക​ലും കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും തീ​ർ​ഥാ​ട​ക​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. കാ​ന​ന​പാ​ത​ക​ളി​ലും യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്.


ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​പ്പോ​ഴും ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വ​ലി​യാ​ന​വ​ട്ടം, ചെ​റി​യാ​ന​വ​ട്ടം ഭാ​ഗം മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ്ര​ള​യ​ത്തി​നു​ശേ​ഷം കാ​ന​ന​പാ​ത​യു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു അ​ധി​കൃ​ത​ർ​ക്കു ത​ന്നെ നി​ശ്ച​യ​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.