നെ​യ്യാ​റ്റി​ൻ​ക​ര കൊ​ല​പാ​ത​കം: ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ മ​രി​ച്ചനി​ല​യി​ൽ
Wednesday, November 14, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ​​​ന​​​ൽ​​കു​​​മാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​കേ​​സി​​​ലെ പ്ര​​​തി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​കു​​​മാ​​​റി​​​നെ വീ​​​ട്ടി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത​​​ര​​​യോ​​​ടെ​​​യാ​​​ണു ഹ​​​രി​​​കു​​​മാ​​​റി​​​നെ (52) ക​​​ല്ല​​​ന്പ​​​ലം വെ​​​യി​​​ലൂ​​​രി​​​ലെ ദേ​​​വ​​​ന​​​ന്ദ​​​നം വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ വി​​​റ​​​കു​​​പു​​​ര​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സ​​​ന​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ക​​​ല്ല​​​മ്പ​​​ല​​​ത്തെ വീ​​​ട് പൂ​​​ട്ടി​​​യി​​​ട്ട് ക​​​ല്ല​​​റ​​​യി​​​ലെ കു​​​ടും​​​ബവീ​​​ട്ടി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യാ​​​മാ​​​താ​​​വ് ല​​​ളി​​​താ​​​ഭാ​​​യി വ​​​ള​​​ർ​​​ത്തുനാ​​​യ​​​യ്ക്കു ഭ​​​ക്ഷ​​​ണം കൊ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് വി​​​റ​​​കും തേ​​​ങ്ങ​​​യും സൂ​​​ക്ഷി​​​ക്കു​​​ന്ന മു​​​റി​​​യി​​​ൽ ഹ​​​രി​​​കു​​​മാ​​​റി​​​നെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ല​​​ളി​​​താ​​​ഭാ​​​യി അ​​​ടു​​​ത്ത വീ​​​ട്ടി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

വി​​​വ​​​രം ല​​​ളി​​​താ​​​ഭാ​​​യി മ​​​ക​​​ൻ റെ​​​ജി​​​കു​​​മാ​​​റി​​​നെ അ​​​റി​​​യി​​​ച്ചു. റെ​​​ജി​​​കു​​​മാ​​​റും ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി ആ​​​ന്‍റ​​​ണി​​​യെ കാ​​​ണാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്ക​​​വെ​​​യാ​​​ണ് ഇത്. ഇ​​​വ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.

ഇ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ എ​​​സ്പി അ​​​ശോ​​​ക് കു​​​മാ​​​റി​​​നു വി​​​വ​​​രം കൈ​​​മാ​​​റി. റൂ​​​റ​​​ൽ എ​​​സ്പി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ആ​​​റ്റി​​​ങ്ങ​​​ൽ ഡി​​​വൈ​​​എ​​​സ്പി അ​​​നി​​​ൽ​​​കു​​​മാ​​​റും ക​​​ല്ല​​​മ്പ​​​ലം പോ​​​ലീ​​​സും പി​​​ന്നാ​​​ലെ റൂ​​​റ​​​ൽ എ​​​സ്പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ഡോ​​​ഗ് സ്കാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി. സ​​​ബ് ക​​​ള​​​ക്ട​​​ർ ഇ​​​മ്പ ശേ​​​ഖ​​​ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു കൊ​​​ടു​​​ത്തു. രാ​​​ത്രി​​​യോ​​​ടെ ക​​​ല്ല​​​ന്പ​​​ല​​​ത്തെ വീ​​​ട്ടി​​​ൽ സം​​​സ്ക​​​രി​​​ച്ചു.


മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽനി​​​ന്ന് ആ​​​ത്മ​​​ഹ​​​ത്യ​​​ാക്കുറി​​​പ്പ് ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഭാ​​​ര്യ​​​ക്കും സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യാ​​​കു​​​റി​​​പ്പ് എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും ക്ഷ​​​മി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

ഹ​​​രി​​​കു​​​മാ​​​ർ മ​​​ധു​​​ര​​​യി​​​ലെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ചും പോ​​​ലീ​​​സും പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​​​യി​​​ലാ​​​കാം ഹ​​​രി​​​കു​​​മാ​​​ർ ക​​​ല്ല​​​മ്പ​​​ല​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. ഹ​​​രി​​​കു​​​മാ​​​റി​​​ന് ഒ​​​ളി​​​വി​​​ൽ പോ​​​കാ​​​ൻ സ​​​ഹാ​​​യം ചെ​​​യ്തു​​കൊ​​​ടു​​​ത്ത നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി ബി​​​നു ആ​​​യി​​​രി​​​ക്കാം ക​​​ല്ല​​​മ്പ​​​ല​​​ത്ത് എ​​​ത്തി​​​ച്ച​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം : നെ​​യ്യാ​​റ്റി​​ൻ​​ക​​ര​​യി​​ൽ സ​​ന​​ൽ കു​​മാ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ഡി​​വൈ​​എ​​സ്പി ഹ​​രി​​കു​​മാ​​റി​​നൊ​​പ്പം ഒ​​ളി​​വി​​ൽ പോ​​യ സു​​ഹൃ​​ത്ത് ബി​​നു​​വും ഇ​​വ​​ർ താ​​മ​​സി​​ച്ച തൃ​​പ്പ​​ര​​പ്പി​​ലെ ലോ​​ഡ്ജി​​ലെ ഡ്രൈ​​വ​​ർ ര​​മേ​​ശും കീ​​ഴ​​ട​​ങ്ങി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് ഇ​​രു​​വ​​രും ക്രൈം​​ബ്രാ​​ഞ്ച് ഓ​​ഫീ​​സി​​ലെ​​ത്തി കീ​​ഴ​​ട​​ങ്ങി​​യ​​ത്. തി​​ങ്കാ​​ളാ​​ഴ്ച രാ​​ത്രി ത​​മി​​ഴ്നാ​​ട്ടി​​ൽനി​​ന്നെ​​ത്തി​​യ ത​​ങ്ങ​​ൾ ഹ​​രി​​കു​​മാ​​റി​​നെ ക​​ല്ല​​ന്പ​​ല​​ത്തെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു​​വെ​​ന്നും ഇ​​ന്ന​​ലെ ഹ​​രി​​കു​​മാ​​ർ കീ​​ഴ​​ട​​ങ്ങു​​മെ​​ന്നു​​മാ​​യി​​രു​​ന്നു തീ​​രു​​മാ​​ന​​മെ​​ന്നും ഇ​​വ​​ർ പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.