പി.​​​വി. അ​​​ൻ​​​വ​​​ർ എംഎൽഎയ്ക്കെതിരേയുള്ള കേ​​​സ്, ക്രൈം​ബ്രാ​ഞ്ച് അന്വേഷിക്കണം: ഹൈ​ക്കോ​ട​തി
പി.​​​വി. അ​​​ൻ​​​വ​​​ർ എംഎൽഎയ്ക്കെതിരേയുള്ള കേ​​​സ്, ക്രൈം​ബ്രാ​ഞ്ച് അന്വേഷിക്കണം: ഹൈ​ക്കോ​ട​തി
Thursday, November 15, 2018 1:22 AM IST
കൊ​​​ച്ചി: നി​​​ല​​​ന്പൂ​​​ർ എം​​​എ​​​ൽ​​​എ പി.​​​വി. അ​​​ൻ​​​വ​​​ർ 50 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​നു വി​​​ടാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ക്വാ​​​റി ബി​​​സി​​​ന​​​സി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​മെ​​ന്നു പ​​​റ​​​ഞ്ഞു പ​​​ണം ത​​​ട്ടി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. മ​​​ല​​​പ്പു​​​റം ഏ​​​റ​​​നാ​​​ട് സ്വ​​​ദേ​​​ശി സ​​​ലിം ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി ഒ​​​രു​ മാ​​​സ​​​ത്തി​​​ന​​കം ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ​ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ല്ലെ​​​ന്നും യോ​​​ഗ്യ​​​ത​​​യും പ്രാ​​​പ്തി​​​യു​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റാ​​​ൻ ഡി​​​ജി​​​പി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം. എം​​​എ​​​ൽ​​​എ​​​യാ​​​യ പി.​​​വി. അ​​​ൻ​​​വ​​​ർ സ്വാ​​​ധീ​​​ന ശ​​​ക്തി​​​യു​​​ള്ള വ്യ​​​ക്തി​​​യാ​​​ണെ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ലെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നി​​​ൽ​​നി​​​ന്ന് അ​​​ൻ​​​വ​​​ർ പ​​​ണം വാ​​​ങ്ങി ക​​​രാ​​​റി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ലു​​​ണ്ട്.


കേ​​​സ​​​ന്വേ​​​ഷ​​​ണം ഇ​​​നി​​​യും പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണ്. മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​നു കൈ​​​മാ​​​റാ​​​ൻ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ല​​​ഭി​​​ച്ചു ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ ​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.