ഗ്രേ​​റ്റ് കേ​​ര​​ള ഷോ​​പ്പിം​​ഗ് ഉ​​ത്സ​​വ​​ം ഇ​​ന്നു മുതൽ
ഗ്രേ​​റ്റ് കേ​​ര​​ള ഷോ​​പ്പിം​​ഗ്  ഉ​​ത്സ​​വ​​ം ഇ​​ന്നു മുതൽ
Thursday, November 15, 2018 1:41 AM IST
കൊച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ടെ​ലി​​​വി​​​ഷ​​​ൻ, അ​​​ച്ച​​​ടി, റേ​​​ഡി​​​യോ, ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ്യാ​​​പാ​​​രി സ​​​മൂ​​​ഹ​​​വും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. ഡി​​​സം​​​ബ​​​ർ 16 വ​​​രെ​​​യാ​​​ണു മേ​​​ള. വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല.

ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന​​​ല്കി​​​യാ​​​ൽ മ​​​തി. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ 1000 രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ല​​​യ്ക്ക് ഏ​​​തു സാ​​​ധ​​​നം വാ​​​ങ്ങി​​​യാ​​​ലും ജി​​​കെ​​​എ​​​സ്‌​​​യു എ​​​ന്ന് ടൈ​​​പ്പ് ചെ​​​യ്ത് 9995811111 എ​​​ന്ന ന​​​മ്പ​​​രി​​​ലേ​​​ക്ക് വാ​​​ട്സ്ആ​​​പ് ചെ​​​യ്യു​​​ക. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. ക​​​ല്യാ​​​ൺ ഗ്രൂ​​​പ്പി​​​ന്‍റെ ഒ​​​രു കോ​​​ടി വി​​​ല​​​യു​​​ള്ള ഫ്ലാ​​​റ്റാ​​​ണ് ബ​​​മ്പ​​​ർ സ​​​മ്മാ​​​നം. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​ക​​​ളാ​കു​​​മ്പോ​​​ൾ മാ​​​ത്രം ജി​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ബി​​​ല്ലു​​​മാ​​​യി വ​​​ന്നാ​​​ൽ മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.