കുന്പസാര അവഹേളനം: കേസ് ഫയൽ ചെയ്യുമെന്ന് കത്തോലിക്കാ കോൺ.
Friday, November 16, 2018 1:06 AM IST
കോ​ട്ട​യം: കു​ന്പ​സാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും വൈ​ദി​ക​രു​ടെ മു​ന്പി​ൽ സ്ത്രീ​ക​ളാ​രും കു​ന്പ​സാ​രി​ക്ക​രു​തെ​ന്നും സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​ജ്ഞാ​ന​കൈ​ര​ളി​യി​ൽ എ​ഡി​റ്റോ​റി​യ​ൽ എ​ഴു​തു​ക​യും ചെ​യ്ത ചീ​ഫ് എ​ഡി​റ്റ​ർ പ്ര​ഫ.​വി.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ​ക്കെ​തി​രേ മ​ത​നി​ന്ദ​യ്ക്ക് ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും പ​ത്തു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് സി​വി​ൽ​കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി ഗ്ലോ​ബ​ൽ​സ​മി​തി​യം​ഗം അ​ഡ്വ. പി.​പി.​ജോ​സ​ഫ് മു​ഖേ​ന വ്യ​വ​ഹാ​ര നോ​ട്ടീ​സ് അ​യ​ച്ചു.


നോ​ട്ടീ​സ് കൈ​പ്പ​റ്റി ഏ​ഴു​ദി​വ​സ​ത്തി​ന​കം പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യു​ക​യും പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.