കെ​സി​ബി​സി നാ​ട​ക​മ​ത്സരം:‘കു​രു​ത്തി’ മി​ക​ച്ച നാ​ട​കം
കെ​സി​ബി​സി നാ​ട​ക​മ​ത്സരം:‘കു​രു​ത്തി’ മി​ക​ച്ച നാ​ട​കം
Friday, November 16, 2018 1:06 AM IST
കൊ​​​ച്ചി: മു​​​പ്പത്ത​​​ിയൊ​​​ന്നാ​​​മ​​​ത് കെ​​​സി​​​ബി​​​സി അ​​​ഖി​​​ല​​​കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​റ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​യ​ അ​​​ക്ഷ​​​ര ക്രി​​​യേ​​​ഷ​​​ൻ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘​കു​​​രു​​​ത്തി’ മി​​​ക​​​ച്ച നാ​​​ട​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ട്ടു. മി​​​ക​​​ച്ച നാ​​​ട​​​ക​​​കൃ​​​ത്ത് ഹേ​​​മ​​​ന്ത്കു​​​മാ​​​ർ, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ രാ​​​ജേ​​​ഷ് ഇ​​​രു​​​ളം, മി​​​ക​​​ച്ച ന​​​ട​​​ൻ അ​​​യൂ​​​ബ്ഖാ​​​ൻ, മി​​​ക​​​ച്ച സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നി​​​ൽ മാ​​​ള, മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി സു​​​ജി ഗോ​​​പി​​​ക തു​​​ട​​​ങ്ങി​​​യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ കു​​​രു​​​ത്തി നാ​​​ട​​​കം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

മി​​​ക​​​ച്ച ന​​​ടി ജ​​​യ​​​ശ്രീ മ​​​ധു​​​ക്കു​​​ട്ട​​​ൻ (നാ​​​ട​​​കം-​​ദൈ​​​വ​​​ത്തി​​​ന്‍റെ പു​​​സ്ത​​​കം), മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​ന്മാ​​​രാ​​​യി ആ​​​ല​​​പ്പി ജോ​​​ണ്‍​സ​​​ണ്‍ (ഇ​​​വ​​​ൻ നാ​​​യി​​​ക), ക​​​രു​​​മം സു​​​രേ​​​ഷ് (ദൈ​​​വ​​​ത്തി​​​ന്‍റെ പു​​​സ്ത​​​കം), മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി ജെ​​​സി മോ​​​ഹ​​​ൻ (വൈ​​​റ​​​സ്), വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശം നേ​​​ടി​​​യ അ​​​ഭി​​​നേ​​​താ​​​വ് പ്ര​​​ദീ​​​പ് നീ​​​ലാം​​​ബ​​​രി (ഇ​​​വ​​​ൻ നാ​​​യി​​​ക) എ​​​ന്നി​​​വ​​​രും അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത നേ​​​ടി.


സ​​​നാ​​​ത​​​ന​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ ദൃ​​​ശ്യ​​​മാ​​​യ ആ​​​വി​​​ഷ്കാ​​​ര​​​മാ​​​ണ് നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​കേ​​​ണ്ട​​​തെ​​​ന്ന് അ​​​വാ​​​ർ​​​ഡു​​​ദാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​ മാ​​​ധ്യ​​​മ​​​ക്ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പി​​​ഒ​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍. ജോ​​​ർ​​​ജ് കു​​​രു​​​ക്കൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളാ​​​യി​​​രു​​​ന്ന ജോ​​​ണ്‍ ടി. ​​​വേ​​​ക്ക​​​ൻ, പ്ര​​​ഫ. ഡോ. ​​​തോ​​​മ​​​സ് പ​​​ന​​​ക്ക​​​ളം, ഫാ. ​​​ഷെ​​​യ്സ്, ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി, മാ​​​ധ്യ​​​മ​​​ക്ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ശേ​​​ഷം കോ​​​ട്ട​​​യം ദ​​​ർ​​​ശ​​​ന തി​​​യ​​​റ്റേ​​​ഴ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘​ഇ​​​താ, മ​​​നു​​​ഷ്യ​​​ൻ’ എ​​​ന്ന നാ​​​ട​​​ക​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.