ഭ​ക്ത​രെ കാ​ന​ന​പാ​ത​യി​ൽ വ​ന​പാ​ല​ക​ർ ത​ട​ഞ്ഞ​തു സം​ഘ​ർ​ഷ​മാ​യി
Friday, November 16, 2018 1:30 AM IST
ക​​ണ​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു പ​​ര​​മ്പ​​രാ​​ഗ​​ത കാ​​ന​​ന​​പാ​​ത വ​​ഴി പോ​​കാ​​നെ​​ത്തി​​യ അ​ന്പ​തോ​ളം പേ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള സം​​ഘ​​ത്തെ അ​​ഴു​​താ ന​​ദി​​ക്ക​​ര​​യി​​ൽ വ​​ന​​പാ​​ല​​ക​​ർ ത​​ട​​ഞ്ഞു. സം​​ഭ​​വ​​ത്തെ​ച്ചൊ​​ല്ലി വാ​​ക്കേ​​റ്റ​​വും സം​​ഘ​​ർ​​ഷ​​വും നീ​​ണ്ട​​തോ​​ടെ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ൽ കു​​ത്തി​​യി​​രു​​പ്പ് സ​​മ​​രം ന​​ട​​ത്തി. ഒ​​ടു​​വി​​ൽ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ബ​​ല​​മാ​​യി കു​റെ തീ​​ർ​​ഥാ​​ട​​ക​​രെ വ​​ന​​ത്തി​​ലേ​​ക്കു ക​​ട​​ത്തി​​വി​​ട്ടു. കു​റെ പേ​ർ മ​ട​ങ്ങി​പ്പോ​യി. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​ണു സം​​ഭ​​വം.


ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു​​മു​​ള്ള തീ​​ർ​​ഥാ​​ട​​ക സം​​ഘ​​ങ്ങ​​ളാ​​ണു കാ​​ൽ​​ന​​ട​​​യാ​​യി എ​​ത്തി​​യ​​ത്. വ​​ന​​പാ​​ത​​യി​​ൽ ക​​ട​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ആ​​ന​​ക​​ൾ ഉ​​ൾ​പ്പെ​​ടെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ധാ​​രാ​​ള​​മാ​​ണെ​​ന്നും അ​​റി​​യി​​ച്ച വ​​ന​​പാ​​ല​​ക​​ർ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ സു​​ര​​ക്ഷി​​ത​​ത്വം മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ത​​ട​​ഞ്ഞ​​തെ​​ന്നു പ​​മ്പ റേ​​ഞ്ച് ഓ​​ഫീ​​സ​​ർ എം. ​​അ​​ജീ​​ഷ് പ​​റ​​ഞ്ഞു.എ​​രു​​മേ​​ലി പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.