വ​ന​വൃ​ക്ഷ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ ഫോ​ട്ടോ​യി​ൽനി​ന്ന് ഉ​ത്പാ​ദ​ന ക്ഷ​മ​ത അ​റി​യാം; ഡോ. ​ക​ണ്ണ​ൻ വാ​ര്യ​ർക്കു പേ​റ്റ​ന്‍റ്
വ​ന​വൃ​ക്ഷ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ  ഫോ​ട്ടോ​യി​ൽനി​ന്ന് ഉ​ത്പാ​ദ​ന ക്ഷ​മ​ത അ​റി​യാം; ഡോ. ​ക​ണ്ണ​ൻ വാ​ര്യ​ർക്കു പേ​റ്റ​ന്‍റ്
Saturday, November 17, 2018 12:23 AM IST
ആ​​ല​​പ്പു​​ഴ: ഒ​​രു ഡി​​ജി​​റ്റ​​ൽ ഫോ​​ട്ടോ​​യി​​ൽ​നി​​ന്നു പോ​​ലും ഫോ​​റ​​സ്റ്റ് പ്ലാ​​ന്‍റേ​ഷ​​നു​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന​ക്ഷ​​മ​​ത അ​​റി​​യാ​​മെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നു ഡോ. ​ക​​ണ്ണ​​ൻ വാ​​ര്യ​​ർ​​ക്കു പേ​​റ്റ​​ന്‍റ്. വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​തു​വ​​രെ ആ​​കെ 17പേ​​റ്റ​​ന്‍റു​​ക​​ളാ​​ണ് ഉ​​ള്ള​​ത്. ഈ ​​ക​​ണ്ടെ​​ത്ത​​ൽ മേ​​ഖ​​ല​​യി​​ൽ സു​​പ്ര​​ധാ​​ന വ​​ഴി​​ത്തി​​രി​​വ് ഉ​​ണ്ടാ​​ക്കു​​ന്ന​താ​ണ്.

മൊ​​ബൈ​​ൽ ഫോ​​ണ്‍ കൊ​​ണ്ടു​​പോ​​ലും ഒ​​രു ഫോ​​ട്ടോ എ​​ടു​​ത്തു ന​​ൽ​​കി​​യാ​​ൽ അ​​തി​​ൽ​നി​​ന്ന് ഉ​​ത്പാ​​ദ​​ന ക്ഷ​​മ​​ത എ​​ത്ര​​യെ​​ന്നു പ​​റ​​യാ​​നാ​​കും. തേ​ക്ക് അ​ട​​ക്ക​​മു​​ള്ള​​വ​​യി​​ലും ക​​ണ്ടെ​​ത്താം. കോ​​യ​​ന്പ​​ത്തൂ​​രി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫോ​​റ​​സ്റ്റ് ജ​​ന​​റ്റി​​ക്സ് ആ​​ൻ​​ഡ് ട്രീ ​​ബ്രീ​​ഡിം​​ഗി​​ലെ സീ​​നി​​യ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്‍റി​​സ്റ്റ് ആ​​ണ് ക​​ണ്ണ​​ൻ വാ​​രി​​യ​​ർ.


കേ​​ര​​ള അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്നു ബി​​എ​​സ്‌​സി, എം​​എ​​സ്‌​സി ഫോ​​റ​​സ്ട്രി​​യി​​ൽ ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹം മി​​ക​​ച്ച ഒ​​രു ക​​ലാ​​കാ​​ര​​നും കൂ​​ടി​​യാ​​ണ്. അ​​ഞ്ചു​ വ​​ർ​​ഷം കേ​​ര​​ള അ​​ഗ്രി. യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​ലാ​​പ്ര​​തി​​ഭ​​യു​​മാ​​യി​​രു​​ന്നു. ആ​​ല​​പ്പു​​ഴ ഹ​​രി​​പ്പാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഇ​​ദ്ദേ​​ഹം റി​​ട്ട​​യേ​​​​ഡ് പ്ര​​ഫ. എ​​ൻ.​​എം.​​സി. വാ​​ര്യ​​രു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ: ഡോ. ​​രേ​​ഖ വാ​​ര്യ​​ർ(​​പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്‍റി​​സ്റ്റ്, ഐ​​എ​​ഫ്ജി​​ടി​​ബി), മ​​ക്ക​​ൾ: അ​​മൃ​​ത്, അ​​നി​​രു​​ദ്ധ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.