ഷം​സീ​റി​ന്‍റെ ഭാ​ര്യാനി​യ​മ​നം: വിവരാവകാശം വഴി നല്കിയത് തെറ്റായ വിവരം: ഡോ. ബിന്ദു
Saturday, November 17, 2018 12:37 AM IST
ക​​​ണ്ണൂ​​​ർ: സി​​​പി​​​എം എം​​​എ​​​ൽ​​​എ​​യാ​​യ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ ഭാ​​​ര്യ പി.​​​എം. ഷ​​​ഹ​​​ല​​​യെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​യ​​​മി​​​ച്ച​​തി​​ൽ യൂണിവേഴ്സി​​​റ്റി​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പും ഒ​​​ത്തു​​​ക​​​ളി​​​ച്ച​​​താ​​​യി പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ ഡോ. ​​​എം.​​​പി. ബി​​​ന്ദു. നി​​​യ​​​മ​​​നം സം​​ബ​​ന്ധി​​ച്ച് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം കൃ​​ത്യ​​മാ​​യ രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ റാ​​​ങ്ക് ലി​​​സ്റ്റ്, നി​​​യ​​​മ​​​നം എ​​​ന്നി​​​വ​​യെ​​ക്കു​​റി​​ച്ച് തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ക​​​ബ​​​ളി​​​പ്പി​​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​​ന്നും ബി​​​ന്ദു ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. ഇ​​​തി​​​നെ​​​തി​​​രേ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ക​​​മ്മീ​​​ഷ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ധി​​​കൃ​​​ത​​​രോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സ്കൂ​​​ൾ ഓ​​​ഫ് പെ​​​ഡ​​​ഗോ​​​ഗി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള അ​​​സി. പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​രി​​​യാ​​​യ ഡോ. ​​എം.​​​പി. ബി​​​ന്ദു​​​വി​​​നെ ത​​​ഴ​​​ഞ്ഞ് എ.​​​എ​​​ൻ. ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ പി.​​​എം. ഷ​​​ഹ​​​ല​​​യെ നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഡോ. ​​​ബി​​​ന്ദു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് ഷ​​​ഹ​​​ല​​​യു​​​ടെ നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കി​​യും ബി​​​ന്ദു​​​വി​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു നി​​ർ​​ദേ​​ശി​​ച്ചും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​യി​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ ബി​​​ന്ദു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​ക​​ർ​​പ്പ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റി. എ​​ന്നാ​​ൽ, അ​​​ടു​​​ത്ത​​​ദി​​​വ​​​സം​ തീ​​​രു​​​മാ​​​ന​​​മ​​​റി​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ ബി​​​ന്ദു​​​വി​​​നോ​​ട് പ​​റ​​ഞ്ഞ​​​ത്.


2018 ജൂ​​​ൺ 14നാ​​​യി​​​രു​​​ന്നു ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ താ​​​വ​​​ക്ക​​​ര കാ​​​മ്പ​​​സി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് പെ​​​ഡ​​​ഗോ​​​ഗി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ അ​​​സി. പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ ഫ​​​ലം പോ​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​തെ ജൂ​​​ലൈ ഒ​​​മ്പ​​തി​​​ന് എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.