തൃ​പ്തി ​ദേ​ശാ​യിക്കു കൂക്കുവി​ളി
Saturday, November 17, 2018 12:43 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: വ​​ള​​രെ അ​​സാ​​ധാ​​ര​​ണ​​വും സം​​ഘ​​ർ​​ഷ​​ഭ​​രി​​ത​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ​​ക്കാ​​ണ് അ​​​തീ​​​വ സു​​​ര​​​ക്ഷാ​​മേ​​​ഖ​​​ല​​​യാ​​​യ കൊ​​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഇ​​ന്ന​​ലെ സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ തൃ​​​പ്തി ദേ​​​ശാ​​​യി​​​യെ​​യും സം​​​ഘ​​​ത്തെ​​യും ത​​ട​​യാ​​നെ​​ത്തി​​യ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ നാ​​​മ​​​ജ​​പ​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സി​​​ഐ​​​എ​​​സ്എ​​​ഫും പോ​​​ലീ​​​സു​​​മൊ​​​ക്കെ നി​​​ഷ്ക്രി​​​യ​​​രാ​​​യി.

തൃ​​​പ്തി​​​യും സം​​​ഘ​​​വും വ​​​ന്നി​​​റ​​​ങ്ങി​​​യ​​​തു മു​​​ത​​​ൽ രാ​​​ത്രി ഇ​​​വ​​​ർ മ​​​ട​​​ങ്ങു​​​ന്ന​​​തു​​​വ​​​രെ നാ​​​മ​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും അ​​​യ്യ​​​പ്പ​​​മ​​​ന്ത്ര​​​ങ്ങ​​​ളു​​​മാ​​​യി ശ​​​ബ്ദ​​​മു​​​ഖ​​​രി​​​ത​​​മാ​​​യി​​​രു​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ളം. ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ ആ​​​ഗ​​​മ​​​ന​ ക​​​വാ​​​ട​​​ത്തി​​​നു മു​​​ന്നി​​​ലാ​​ണു നൂ​​​റു​​ക​​​ണ​​​ക്കി​​​നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ത​​​ടി​​​ച്ചു​​​കൂ​​​ടി​​യ​​ത്. എ​​യ​​ർ​​പോ​​ർട്ടി​​ന്‍റെ എ​​​ല്ലാ വാ​​​തി​​​ലു​​​ക​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ത​​​ന്പ​​​ടി​​​ച്ചു. ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ഘ​​​ത്തെ പു​​​റ​​​ത്തി​​​റ​​​ക്കി​​​ല്ലെ​​​ന്ന വാ​​​ശി​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ. തൃ​​​പ്തി​ ദേ​​​ശാ​​​യി വാ​​​തിലി​​​ന​​​രി​​​കി​​​ലെ​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്തൊ​​​ക്കെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ അ​​​വ​​​രെ കൂ​​​കി​​വി​​​ളി​​​ച്ചു.

ശ​​ബ​​രി​​മ​​ല ക​​യ​​റാ​​ൻ യു​​​വ​​​തീ സം​​​ഘം എ​​​ത്തു​​​ന്ന​​​ത​​​റി​​​ഞ്ഞു പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു​​ത​​​ന്നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ടെ​​​ർ​​​മി​​​ന​​​ലി​​​നു മു​​​ന്നി​​​ൽ ത​​​ന്പ​​​ടി​​​ച്ചി​​​രു​​​ന്നു. ആ​​​ദ്യം 50 പേ​​​രി​​​ൽ താ​​​ഴെ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു. പി​​​ന്നീ​​​ടി​​വ​​രു​​ടെ എ​​​ണ്ണം കൂ​​​ടി. പ​​​ത്താ​​​യ​​​തോ​​​ടെ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ആ​​​ളു​​​ക​​​ളെ​​​ത്തി. ഇ​​​വ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശ​​ങ്ങ​​ൾ ന​​​ൽ​​​കാ​​​നും ആ​​​വേ​​​ശം പ​​​ക​​​രാ​​​നും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ഹ​​​ന്ദു ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളും എ​​​ത്തി​​​യി​​​രു​​​ന്നു.

ചെ​​​റി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പോ​​ലും അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​ത്ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൂ​​​ട്ട​​​മാ​​​യി എ​​​ത്തി​​​യ​​​തു ത​​​ട​​​യാ​​നോ നി​​​യ​​​ന്ത്രി​​​ക്കാ​​നോ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​ന്നു ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ല. ഒ​​​രു​ ഘ​​​ട്ട​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും വി​​​മാ​​​ന​​​ത്താ​​​വ​​​ള സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ​​​യും കൈ​​​യി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​പോ​​​യി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു മു​​​ന്നി​​​ൽ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ നി​​​ഷ്ക്രി​​​യ​​​രാ​​​യി നി​​​ൽ​​​ക്കു​​​ക​​യാ​​യി​​രു​​ന്നു.


പ്ര​​​തി​​​ഷേ​​​ധം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​യും ബാ​​​ധി​​​ച്ച​​​തോ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ഇ​​​ട​​​പെ​​​ടേ​​​ണ്ടി​​​വ​​​ന്നു. സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഡി​​​വൈ​​​എ​​​സ്പി ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​നെ ര​​​ണ്ടു​ ഘ​​​ട്ട​​​മാ​​​യി സി​​​യാ​​​ൽ എം​​​ഡി മു​​​റി​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ആ​​​രാ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധം ഈ ​​​നി​​​ല​​​യ്ക്കു മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​വ​​​രെ നീ​​​ക്കം ചെ​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സി​​​യാ​​​ൽ എം​​​ഡി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ക്കാ​​​ര്യം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രോ​​​ടു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും തൃ​​​പ്തി ദേ​​​ശാ​​​യി മ​​​ട​​​ങ്ങാ​​​തെ ത​​​ങ്ങ​​​ൾ തി​​​രി​​​കെ​​പ്പോ​​കി​​​ല്ലെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ടെ​​​ർ​​​മി​​​ന​​​ലി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​നും പു​​​റ​​​ത്തേ​​​ക്കി​​റ​​​ങ്ങാ​​​നും ത​​​ട​​​സം നേ​​​രി​​​ട്ടു. ഇ​​​തോ​​​ടെ ഡി​​​വൈ​​​എ​​​സ്പി​​​യെ എം​​​ഡി വീ​​ണ്ടും ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ നീ​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​ന്നി​​​ട്ടും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​ന്നു​​​ണ്ടാ​​​യി​​​ല്ല. ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു നീ​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ കൈ​​​ക്ക​​​രു​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നെ​​​യും നേ​​​രി​​​ടു​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ. അ​​​ങ്ങ​​​നെ​​​യൊ​​​രു സ്ഥി​​​തി​​​യു​​​ണ്ടാ​​​യാ​​​ൽ കേ​​​ര​​​ളം സ്തം​​​ഭി​​​പ്പി​​​ക്കു​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ളും പ​​​റ​​​ഞ്ഞു. പ്ര​​​ശ്നം വ​​​ഷ​​​ളാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് സം​​​യ​​​മ​​​നം പാ​​​ലി​​​ച്ചു പി​​​ൻ​​​വ​​​ലി​​​യു​​​ക​​​യാ​​​യി​​രു​​ന്നു.

ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ, ബി.​ ​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ, ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ ആ​​​ർ.​​​വി. ബാ​​​ബു, കെ.​​​പി. ഹ​​​രി​​​ദാ​​​സ്, ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി​​​യു​​​ടെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ കെ.​​​ആ​​​ർ. ര​​​മേ​​​ശ് എ​​​ന്നി​​​വ​​​ർ രാ​​​വി​​​ലെ മു​​​ത​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.