പാ​സ് കാ​ല​താ​മ​സം കൂ​ടാ​തെ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം
Saturday, November 17, 2018 12:43 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍ സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു പോ​​ലീ​​സ് പാ​​സ് ന​​ല്‍​കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്‌​​നാ​​ഥ് ബെ​​ഹ്​​റ മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചു.

പാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​ പെ​​ട്ടെ​​ന്നു​​ത​​ന്നെ പ​​രി​​ഗ​​ണി​​ക്കു​​ക​​യും കാ​​ല​​താ​​മ​​സം കൂ​​ടാ​​തെ പാ​​സ് ന​​ല്‍​കു​​ക​​യും വേ​​ണം. ഇ​​തി​​നാ​​യി പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്ത​​ണം. പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​നു പാ​​സ് ഒ​​പ്പി​​ട്ട് ന​​ല്‍​കാം. വ​​ള​​രെ വ്യ​​ക്ത​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളി​​ല്ലാ​​തെ പാ​​സി​​നു​​ള്ള അ​​പേ​​ക്ഷ നി​​ര​​സി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്ന് എ​​ല്ലാ സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.


സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ ഇ​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​പേ​​ക്ഷ​​ക​​രെ പാ​​സ് ന​​ല്‍​കാ​​തെ മ​​ട​​ക്കി അ​​യ​​യ്ക്കാ​​ന്‍ പാ​​ടി​​ല്ല. ഈ ​​നി​​ര്‍​ദേ​​ശം കൃ​​ത്യ​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്നു എ​​ല്ലാ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​മാ​​ര്‍​ക്കും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.