മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം പാടില്ല​: കോ​ട​തി
Saturday, November 17, 2018 12:58 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും യ​​​ഥാ​​​ർ​​​ഥ ഭ​​​ക്ത​​​രെ​​​യും ത​​​ട​​​യ​​​രു​​​തെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ കാ​​​ണ​​​ട്ടെ​​​യെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. എ​​​ന്താ​​​ണ് അ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ല്ലാ​​​വ​​​രും അ​​​റി​​​യ​​​ട്ടെ.

15,000 ത്തി​​​ലേ​​​റെ പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടും സു​​​ര​​​ക്ഷ​​​യു​​​ടെ കാ​​​ര്യം വീ​​​ണ്ടും പ​​​റ​​​യു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്ന് ഡി​​​വി​​​ഷ​​​ൻ​​​ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ജ​​​നം ടി.​​​വി​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ജി.​​​കെ സു​​​രേ​​​ഷ് ബാ​​​ബു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.


പോ​​​ലീ​​​സി​​​ന്‍റെ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​മ​​​ല്ലാ​​​തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ മാ​​​ത്ര​​​മ​​​ല്ല, എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

15 ന് ​​​വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ത​​​ലേ​​​ന്നു​​​ത​​​ന്നെ ചി​​​ല​​​ർ എ​​​ത്തി​​​യ​​​താ​​​ണ് പ്ര​​​ശ്ന​​​മാ​​​യ​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ന​​​ട​​​പ​​​ടി​​​ക​​​ൾ സു​​​താ​​​ര്യ​​​മാ​​​വ​​​ണ​​​മെ​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.