ന​ട​ൻ കെ.​ടി.​സി. അ​ബ്ദു​ള്ള അന്തരിച്ചു
ന​ട​ൻ കെ.​ടി.​സി. അ​ബ്ദു​ള്ള അന്തരിച്ചു
Sunday, November 18, 2018 1:29 AM IST
കോ​​​ഴി​​​ക്കോ​​​ട്: സി​​​നി​​​മാ-​​​നാ​​​ട​​​ക​​​രം​​​ഗ​​​ങ്ങളിൽ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യിരുന്ന കെ.​​​ടി.​​​സി. അ​​​ബ്ദു​​​ള്ള (82) വി​​​ട​​​വാ​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​ത്രി ഒ​​​ന്പ​​​തി​​​ന് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. അ​​​റു​​​പ​​​തു​​​ക​​​ളി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് തു​​​ട​​​ങ്ങി​​​യ യു​​​ണൈ​​​റ്റ​​​ഡ് ഡ്രാ​​​മാ​​​റ്റി​​​ക് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കെ.​​​ടി.​​​സി. അ​​​ബ്ദു​​​ള്ള നാ​​​ട​​​കാ​​​ഭി​​​ന​​​യ രം​​​ഗ​​​ത്തേ​​​ക്ക് വ​​​രു​​​ന്ന​​​ത്. കെ.​​​പി. ഉ​​​മ്മ​​​ര്‍, മാ​​​മു​​​ക്കോ​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ കൂ​​​ടെ അ​​​മ​​​ച്വ​​​ര്‍ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. ആ​​​കാ​​​ശ​​​വാ​​​ണി​​​യു​​​ടെ എ ​​​ഗ്രേ​​​ഡ് ആ​​​ര്‍​ട്ടി​​​സ്റ്റ് ആ​​​യി​​​രു​​​ന്നു.

1977ല്‍ ​​​രാ​​​മു കാ​​​ര്യാ​​​ട്ട് സം​​​വി​​​ധാ​​​നം ചെ​​​യ്ത ദ്വീ​​​പ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ഭി​​​ന​​​യ രം​​​ഗ​​​ത്തെ​​​ത്തു​​​ന്ന​​​ത്. 35ഓ​​​ളം സി​​​നി​​​മ​​​ക​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​റ​​​ബി​​​ക്ക​​​ഥ, ഗ​​​ദ്ദാ​​​മ, സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍. ഷാ​​​നു സ​​​മ​​​ദ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന "മൊ​​​ഹ​​​ബ്ബ​​​ത്തി​​​ന്‍ കു​​​ഞ്ഞ​​​ബ്ദു​​​ള്ള’എ​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന വേ​​​ഷ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പാ​​​ള​​​യം കി​​​ഴ​​​ക്കെ​​​ക്കോ​​​ട്ട പ​​​റ​​​മ്പി​​​ൽ വീ​​​ട്ടി​​​ൽ ഡ്രൈ​​​വ​​​റാ​​​യ ഉ​​​ണ്ണി​​​മോ​​​യി​​​ന്‍റെ​​​യും ബീ​​​പാ​​​ത്തു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​യി 1936ലാ​​​ണ് ജ​​​ന​​​നം. ബൈ​​​രാ​​​യി​​​ക്കു​​​ളം, ഹി​​​മാ​​​യ​​​ത്തു​​​ൽ ഇ​​​സ്‌​​​ലാം സ്കൂ​​​ൾ, ഗ​​​ണ​​​പ​​​ത് ഹൈ​​​സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം. 1959ൽ ​​​കെ. അ​​​ബ്ദു​​​ള്ള കെ​​​ടി​​​സി​​​യി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് കെ.​​​ടി.​​​സി.അ​​​ബ്ദു​​​ള്ള എ​​​ന്ന് പേ​​​ര് വ​​​ന്ന​​​ത്.


ഭാ​​​ര്യമാർ: ഖ​​​ദീ​​​ജ, പ​​​രേ​​​ത​​​യാ​​​യ ഫാ​​​ത്തി​​​മ. ഖ​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്ന് 12.30ന് ​​​മാ​​​ത്തോ​​​ട്ടം പ​​​ള്ളി ഖ​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.