ഹോ​മി​യോ കൗ​ൺ​സ​ലിം​ഗ് കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം: അ​സോസിയേഷൻ
ഹോ​മി​യോ കൗ​ൺ​സ​ലിം​ഗ് കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം:  അ​സോസിയേഷൻ
Monday, November 19, 2018 12:53 AM IST
ക​​​ണ്ണൂ​​​ർ: ഹോ​​​മി​​​യോ​​​പ്പ​​​തി ബി​​​രു​​​ദ കോ​​​ഴ്സി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഹോ​​​മി​​​യോ​​​പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എ​​​ച്ച്എം​​​എ) ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല സ​​​മ്മേ​​​ള​​​നം- എ​​​ൻ‌​​​റി​​​ച്ച്- 2018 ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദേ​​​ശീ​​​യ ഹോ​​​മി​​​യോ​​​പ​​​തി ക​​​മ്മീ​​​ഷ​​​നി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം കേ​​​ന്ദ്ര​​​സ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​മ്പോ​​​ൾ സു​​​താ​​​ര്യ​​​ത ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ നേ​​​രി​​​ടു​​​ന്ന​​താ​​യി സ​​​മ്മേ​​​ള​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ണ്ണൂ​​​ർ മ​​​ല​​​ബാ​​​ർ റ​​​സി​​​ഡ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം പി.​​​കെ. ​ശ്രീ​​​മ​​​തി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. താ​​​ര​​​ത​​​മ്യേ​​​ന ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ​​​തും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ചി​​​കി​​​ത്സ​​​യെ​​​ന്ന​​​നി​​​ല​​​യി​​​ൽ ​പ്ര​​​ചാ​​​രം നേ​​​ടു​​​ക​​​യും​​ചെ​​​യ്ത ഹോ​​​മി​​​യോ​​​പ​​​തി മേ​​​ഖ​​​ല​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ പി​​​ന്തു​​​ണ​​​യും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് എം​​​പി പ​​​റ​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഐ​​​എ​​​ച്ച്എം​​​എ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. സു​​​മേ​​​ഷ് നി​​​ർ​​​വ​​​ഹി​​​ച്ചു.


സ​​​മ്മേ​​​ള​​​ന​​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​​ട​​​ന്ന ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​റി​​​ൽ മും​​​ബൈ ഹോ​​​മി​​​യോ​​​പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​സി.​​​പ്ര​​​ഫ. ഡോ. ​​​ര​​​വി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​ർ ഐ​​​എ​​​ച്ച്എം​​​എ സ്കൂ​​​ൾ ഓ​​​ഫ് ഹോ​​​മി​​​യോ​​​പ​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​രാ​​​ജേ​​​ഷ് കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 500 ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി.​​​കെ. അ​​​ജി​​​ത് കു​​​മാ​​​ർ, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഡോ. ​​​അ​​​രു​​​ൾ​​​വാ​​​ണ​​​ൻ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​ഇ.​ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മാ​​​യാ​​​റാ​​​ണി സേ​​​ന​​​ൻ, ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ഷ​​​മീം, ഡോ.​ ​​റാ​​​ഷി​​​ദ് അ​​​ബ്ദു​​​ള്ള എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.