ബാ​ലാ​വ​കാ​ശ വിഷയങ്ങൾ സ്കൂൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടുത്ത​ണം: ഗ​വ​ർ​ണ​ർ പി. സദാശിവം
ബാ​ലാ​വ​കാ​ശ വിഷയങ്ങൾ സ്കൂൾ സി​ല​ബ​സി​ൽ  ഉ​ൾ​പ്പെ​ടുത്ത​ണം: ഗ​വ​ർ​ണ​ർ പി. സദാശിവം
Monday, November 19, 2018 12:53 AM IST
തൊ​​ടു​​പു​​ഴ: ബാ​​ലാ​​വ​​കാ​​ശ വി​ഷ​യ​ങ്ങ​ൾ സി​​ല​​ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി.​​സ​​ദാ​​ശി​​വം. ബാ​​ല​​സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ​​യും സ്ത്രീ ​​സു​​ര​​ക്ഷ​​യു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ കേ​​ര​​ളം മി​​ക​​ച്ച മാ​​തൃ​​ക​​യാ​​ണെ​​ങ്കി​​ലും കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ൾ പെ​രു​കു​ക​യാ​ണ്. ബാ​​ലാ​​വാ​​കാ​​ശ നി​​യ​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​മൂ​​ഹ​​ത്തി​​ൽ വ്യാ​​പ​​ക​​മാ​​യ അ​​വ​​ബോ​​ധം വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ളും ഏ​​ജ​​ൻ​​സി​​ക​​ളും ഗൗ​​ര​​വ​​ത്തോ​​ടെ പ്ര​​യ​​ത്നി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ര​​ള ബാ​​ലാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ക​​മ്മീ​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജ് അ​​ങ്ക​​ണ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ബാ​​ലാ​​വ​​കാ​​ശ വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മൊ​​ബൈ​​ൽ ഫോ​​ണി​​ന്‍റെ​​യും വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളു​​ടെ​​യും ദു​​സ്വാ​​ധീ​​ന​​ത്തി​​ൽ​നി​​ന്നു കു​​ട്ടി​​ക​​ളെ മോ​​ചി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ടെ​ന്നും ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ പു​​റ​​ത്തി​​റ​​ക്കി​​യ പോ​​ക്സോ ആ​​ക്ടും പു​​ന​​ര​​ധി​​വാ​​സ​​വും എ​​ന്ന പു​​സ്ത​​കം ക്രൈം​​ബ്രാ​​ഞ്ച് ഐ​​ജി എ​​സ്.​​ശ്രീ​​ജി​​ത്തി​​നു ന​​ൽ​​കി ഗ​​വ​​ർ​​ണ​​ർ പ്ര​​കാ​​ശ​​നം ചെ​​യ്തു.

മ​​ന്ത്രി എം.​​എം.​​മ​​ണി ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​​സ് ബോ​​ർ​​ഡ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നും ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി​​യു​​മാ​​യ ജ​​സ്റ്റീ​​സ് ഷാ​​ജി പി.​ ​ചാ​​ലി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ക​​മ്മീ​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​സു​​രേ​​ഷ് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, പി ​​ജെ ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഐ​​ജി എ​​സ്.​​ശ്രീ​​ജി​​ത്ത്, ജി​​ല്ലാ ക​​ള​​ക്ട​​ർ കെ. ​​ജീ​​വ​​ൻ ബാ​​ബു, ന്യൂ​​മാ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ.​​വി​​ൻ​​സ​​ന്‍റ് നെ​​ടു​​ങ്ങാ​​ട്ട്, ബാ​​ലാ​​വ​​കാ​​ശ ക​​മ്മി​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ സി​​സ്റ്റ​​ർ ബി​​ജി ജോ​​സ്, എ​​ൻ.​​ശ്രീ​​ലാ​​മേ​​നോ​​ൻ, ഡോ. ​​എം.​​പി.​​ആ​​ന്‍റ​​ണി, സി.​​ജെ.​​ആ​​ന്‍റ​​ണി, ഇ​​ടു​​ക്കി ചൈ​​ൽ​​ഡ് വെ​​ൽ​​ഫെ​​യ​​ർ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​ജി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ മി​​നി മ​​ധു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.