പോലീസ് തേർവാഴ്ചയെന്നു ശ്രീധരൻപിള്ള
പോലീസ് തേർവാഴ്ചയെന്നു ശ്രീധരൻപിള്ള
Monday, November 19, 2018 12:53 AM IST
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല​​യി​​ൽ പോ​​ലീ​​സ് തേ​​ർ​​വാ​​ഴ്ച ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും ഏ​​ഴാ​​യി​​രം പോ​​ലീ​​സു​​കാ​​ർ​​ക്കു താ​​മ​​സി​​ക്കാ​​നു​​ള്ള ഇ​​ട​​മാ​​യി സ​​ന്നി​​ധാ​​ന​​ത്തെ മാ​​റ്റി​​യെ​ന്നും ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള​​ള. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ബി​​ജെ​​പി കേ​​ന്ദ്ര​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ​​യും ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തും. ശ​​ബ​​രി​​മ​​ല​​യി​​ൽ ഭ​​ക്ത​​ർ​​ക്ക് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ക, ആ​​ചാ​​ര ലം​​ഘ​​നം ത​ട​യു​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചു വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ബി​​ജെ​​പി​​യു​​ടെ ദേ​​ശീ​​യ നേ​​താ​​ക്ക​​ളെ​​യും എം​​പി​​മാ​​രെ​​യും അ​​ണി​​നി​​ര​​ത്തി​ സ​​മ​​രം ആ​​രം​​ഭി​​ക്കും.

ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ ആ​​റു വ​​രെ പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യു​​ടെ​​യും ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ എം​​എ​​ൽ​​എ​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​യാ​​ഹ്ന​​ധ​​ർ​​ണ ന​​ട​​ത്തി. ദേ​​വ​​സ്വം ബോ​​ർ​​ഡ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്പി​​ലും സ​​മ​​രം ന​​ട​​ത്തും. കെ. ​​സു​​രേ​​ന്ദ്ര​​നു പോ​​ലീ​​സ് ആ​​രാ​​ധ​​നാ സ്വാ​​ത​​ന്ത്ര്യ​​വും സ​​ഞ്ചാ​​ര സ്വാ​​ത​​ന്ത്ര്യ​​വും നി​​ഷേ​​ധി​​ച്ച​​താ​​യും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള കു​​റ്റ​​പ്പെ​​ടു​​ത്തി. സു​​രേ​​ന്ദ്ര​​ൻ ആ​​ചാ​​രം പാ​​ലി​​ച്ചി​​ല്ലെ​​ന്ന ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍റെ പ്ര​​സ്താ​​വ​​ന തെ​​റ്റാ​​ണ്.


മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ മ​​ര​​ണ​​മു​​ണ്ടാ​​യി പ​​തി​​നാ​​റാം നാ​​ൾ അ​​സ്ഥി ഒ​​ഴു​​ക്കു​​ന്ന​​തോ​​ടെ പു​​ല ​വാ​​ലാ​​യ്മ മാ​​റും. ശ​​ബ​​രി​​മ​​ല​​യി​​ൽ വി​​ക​​സ​​ന​​ത്തി​​നാ​​യി കേ​​ന്ദ്രം കൈ​​മാ​​റി​​യ 100 കോ​​ടി രൂ​​പ എ​​വി​​ടെ​​പ്പോ​​യെ​​ന്നു സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ബി​ജെ​പി​യോ​ടു പോ​രാ​ടാ​ൻ സി​പി​എ​മ്മി​നു ശേ​ഷി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള പ​ത്ത​നം​തി​ട്ട​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യവേ പറഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​ന​ത്തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഇ​ന്നു ശ​ബ​രി​മ​ല​യി​ലെ​ത്തും. ഇ​വ​രെ ത​ട​യാ​ൻ പോ​ലീ​സി​നു ധൈ​ര്യ​മു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.