ജീ​വ​ന​ക്കാ​രുടെ പ്രശ്നങ്ങൾ മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ന്നി​ല്ല: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്
ജീ​വ​ന​ക്കാ​രുടെ പ്രശ്നങ്ങൾ  മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ന്നി​ല്ല: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്
Monday, November 19, 2018 1:26 AM IST
തൃ​​​ശൂ​​​ർ: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ഖം തി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള 11-ാം ശ​​​മ്പ​​​ള ക​​​മ്മീ​​​ഷ​​​നെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള എ​​​ൻ​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 44-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ചെ​​​ന്നി​​​ത്ത​​​ല.

ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഒ​​​ന്നി​​​നു​​​പി​​​റ​​​കെ വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​നെ വി​​​ല​​​യി​​​രു​​​ത്താ​​​ൻ സ​​​മ​​​യം കി​​​ട്ടു​​​ന്നി​​​ല്ല. ഈ ​​​നി​​​യ​​​മ​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ്, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​ള്ള​​​ത്ത​​​രം പു​​​റ​​​ത്തു​​കൊ​​​ണ്ടു​​​വ​​​രും. സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ലൈ​​​ഫ് മി​​​ഷ​​​നും മ​​​റ്റ് മൂ​​​ന്നു മി​​​ഷ​​​നു​​​ക​​​ളും സ്തം​​​ഭി​​​ച്ചു. ആ​​​രോ​​​ഗ്യ, ഹൗ​​​സിം​​​ഗ് ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്ല.


പ​​​ദ്ധ​​​തി ചെ​​​ല​​​വു സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി​​​മാ​​​ർ റി​​​വ്യൂ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ന്നി​​​ല്ല. വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു​​ശേ​​​ഷം ബു​​​ദ്ധി​​​ശൂ​​​ന്യ നി​​​ല​​​പാ​​​ടാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി കൈ​​ക്കൊ​​ള്ളു​​​ന്ന​​​ത്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും രാ​​​ഷ്‌​​ട്രീ​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ൽ ത​​​ക​​​ർ​​​ന്നു. ഉ​​​പ​​​ദേ​​​ശ​​​ക​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​കെ. ബെ​​​ന്നി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​ന്നാ​​​ൻ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.