തിരുവനന്തപുരം: 2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.
മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബർ 26 ഉം ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ മൂന്നൂമാണ്.
രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.
കമ്പാർട്ട്മെന്റൽ വിദ്യാർഥികൾക്ക് മാത്രം 2017 മുതൽ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ് നൽകിയത്. അവർ 2018ലെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാർച്ച് 2019ലെ രണ്ടാം വർഷ പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗം 2019 മാർച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ലഭിക്കും.
ഓപ്പൺ സ്കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല.
പരീക്ഷാവിജ്ഞാപനവും വിശദവിവരങ്ങളും www.dhsek erala.gov.in ൽ ലഭിക്കും.
ഹയർ സെക്കൻഡറി പരീക്ഷയുടെ ടൈം ടേബിൾഒന്നാം വർഷം
മാർച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, കൾച്ചർ.
ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേർണലിസം
11ന് പാർട്ട് - 2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
13ന് പാർട്ട് - 1 - ഇംഗ്ലീഷ്
14ന് സോഷ്യൽ വർക്ക്
18ന് ആന്ത്രോപോളജി, ഗാന്ധിയൻ സ്റ്റഡീസ്, മാത്തമറ്റിക്, സംസ്കാര ശാസ്ത്ര.
19ന് ജിയോഗ്രഫി, സൈക്കോളജി, മ്യൂസിക്.
20ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (പഴയത്), ഇലക്ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കൽ സയൻസ്.
21ന് അക്കൗണ്ടൻസി, ബയോളജി, കംപ്യൂട്ടർ സയൻസ്, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃതം സാഹിത്യ25ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ്, ജിയോഗ്രഫി, ഹോം സയൻസ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്.
26ന് സോഷ്യോളജി
27ന് ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിസിക്സ്.
രണ്ടാം വർഷം
മാർച്ച് ആറിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേർണലിസം
ഏഴിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ
11ന് ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിസിക്സ്
13ന് സോഷ്യോളജി
14ന് പാർട്ട്-2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി.
18ന് കംമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കൽ സയൻസ്.
19ന് അക്കൗണ്ടൻസി, ബയോളജി, കംപ്യൂട്ടർ സയൻസ്, പാർട്ട് - 3 ലാംഗ്വേജസ്, സംസ്കൃതം സാഹിത്യ
20ന് സോഷ്യൽ വർക്ക്
21ന് പാർട്ട് 1- ഇംഗ്ലീഷ്
25ന് ആന്ദ്രോപോളജി, ഗാന്ധിയൻ സ്റ്റഡീസ്, മാത്തമറ്റിക്സ്, സംസ്കൃതം ശാസ്ത്ര.
26ന് ജിയോഗ്രഫി, സൈക്കോളജി, മ്യൂസിക്.
27ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയൻസ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്.
സമയം : പ്രാക്ടിക്കൽ പരീക്ഷയില്ലാത്ത വിഷയങ്ങൾ രാവിലെ 10 മുതൽ 12.45 വരെ. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ബയോളജിയും മ്യൂസിക്കും ഒഴികെ രാവിലെ 10 മുതൽ 12.15 വരെ. ബയോളജി രാവിലെ 10 മുതൽ 12.25 വരെ. മ്യൂസിക് രാവിലെ 10 വരെ 11.45 വരെ.