ബി​ജെ​പി പ്രതിഷേധം: ബ​സു​ക​ളും പോ​ലീ​സ് സ്റ്റേ​ഷൻ ബോ​ർ​ഡും ത​ക​ർ​ത്തു
ബി​ജെ​പി പ്രതിഷേധം: ബ​സു​ക​ളും പോ​ലീ​സ് സ്റ്റേ​ഷൻ ബോ​ർ​ഡും ത​ക​ർ​ത്തു
Tuesday, November 20, 2018 2:02 AM IST
തൊ​​ടു​​പു​​ഴ: ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നും കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ​​ക്കും നേ​​രേ ക​​ല്ലേ​​റ്. റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന മൂ​​ന്നു കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളും പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ ബോ​​ർ​​ഡും ക​​ല്ലേ​​റി​​ൽ ത​​ക​​ർ​​ന്നു. ശ​​ബ​​രി​​മ​​ല​​യി​​ൽ നാ​​മ​​ജ​​പം ന​​ട​​ത്തി​​യ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രിയാ​​ണ് നാൽ പതോളം പ്ര​​വ​​ർ​​ത്ത​​ക​​ർ ടൗ​​ണി​​ൽ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു പു​​ല​​ർ​​ച്ചെ ര​​ണ്ടു​​വ​​രെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ മു​​ന്നി​​ൽ റോ​​ഡി​​ൽ കു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് സ്റ്റേ​​ഷ​​ൻ ബോ​​ർ​​ഡി​​നു നേ​​ർ​​ക്കു ക​​ല്ലേ​​റു​​ണ്ടാ​​യ​​ത്.​


മൂ​​പ്പി​​ൽ​​ക​​ട​​വ്-​​മ​​ങ്ങാ​​ട്ടു​​ക​​വ​​ല ബൈ​​പാ​​സ് റോ​​ഡി​​ൽ ഇ​​ന്ത്യ​​ൻ ഹാ​​ർ​​ഡ് വെ​​യേ​​ഴ്സി​​നു സ​​മീ​​പം പാ​​ർ​​ക്ക് ചെ​​യ്ത മൂ​​ന്നു ബ​​സു​​ക​​ളാ​​ണ് എറിഞ്ഞു ത​​ക​​ർ​​ത്ത​​ത്.​ പ്ര​​തി​​ഷേ​​ധ പരിപാടി ക​​ഴി​​ഞ്ഞു മ​​ട​​ങ്ങി​​യ​​വ​​രാ​​ണു ബ​​സ് എ​​റി​​ഞ്ഞു​ ത​​ക​​ർ​ത്ത​​തെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ നി​​ഗ​​മ​​നം. പ്ര​​തി​​ദി​​നം പ​​തി​​നാ​​യി​​ര​​ത്തോ​​ളം രൂ​​പ ക​​ള​​ക്‌ഷൻ ല​​ഭി​​ച്ചി​​രു​​ന്ന ബ​​സു​​ക​​ൾ​​ക്കു ​നേ​​രെ​​യാ​​ണ് ക​​ല്ലേ​​റു​​ണ്ടാ​​യ​​ത്. സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.