സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​നു ഭീ​ഷ​ണി
സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​നു ഭീ​ഷ​ണി
Tuesday, November 20, 2018 2:21 AM IST
കൊ​​​ച്ചി: സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ള​​​ത്തി​​​ള​​​ക്കം, ശ്ര​​​ദ്ധ, ഹ​​​ലോ ഇം​​​ഗ്ലീ​​​ഷ് തു​​​ട​​​ങ്ങി​​​യ സ​​​മാ​​​ന്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, നി​​​ല​​​വി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ത​​​ക​​​ർ​​​ത്ത് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ വി​​​ല​​​യി​​​രു​​​ത്തി.

പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ഠ​​​ന​​​ദി​​​ന​​​ങ്ങ​​​ൾ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും മ​​​റ്റും ക്ലാ​​​സു​​​ക​​​ൾ വ​​​ച്ച് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​യാ​​​സ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഓ​​​രോ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ നി​​​ന്നും അ​​​ധ്യാ​​​പ​​​ക​​​രെ നി​​​ശ്ച​​​യി​​​ച്ച് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി പ​​​ഠ​​​ന​​​ദി​​​ന​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ സ​​​മാ​​​ന്ത​​​ര പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ’മ​​​ല​​​യാ​​​ള​​​ത്തി​​​ള​​​ക്കം’ എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന വി​​​ക​​​ല​​​മാ​​​യ അ​​​ക്ഷ​​​ര​​​പ​​​ഠ​​​ന​​​പ​​​ദ്ധ​​​തി യ​​​ഥാ​​​ർ​​ഥ പാ​​​ഠ​​​പു​​​സ്ത​​​ക പ​​​ഠ​​​ന​​​ത്തെ പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ നി​​​സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.


എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക​​ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഏ​​​ക​​​ദി​​​ന കൗ​​​ണ്‍​സി​​​ൽ യോ​​​ഗം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ട്ര​​​ഷ​​​റ​​​ർ എ​​​സ്. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടി.​​​കെ. എ​​​വു​​​ജി​​​ൻ, കെ.​​​സി. രാ​​​ജ​​​ൻ, വി.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ, സി. ​​​പ്ര​​​ദീ​​​പ്, പ​​​റ​​​ന്പാ​​​ട്ട് സു​​​ധാ​​​ക​​​ര​​​ൻ, എം. ​​​ഷാ​​​ജു, ജെ. ​​​മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി, പി.​​​ഒ. പാ​​​പ്പ​​​ച്ച​​​ൻ, ജീ​​​വ​​​ൽ​​​ശ്രീ പി. ​​​പി​​​ള്ള, കെ. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​യു. വി​​​ത്സ​​​ണ്‍, എം.​​​കെ. സ​​​ന​​​ൽ​​​കു​​​മാ​​​ർ, ടോ​​​മി ജോ​​​സ​​​ഫ്, ഇ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.