ബാ​ക്കി​ വ​ന്ന ടി​ക്ക​റ്റി​ൽ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​ന് 60 ല​ക്ഷം സമ്മാനം
ബാ​ക്കി​ വ​ന്ന ടി​ക്ക​റ്റി​ൽ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​ന് 60 ല​ക്ഷം സമ്മാനം
Wednesday, November 21, 2018 1:01 AM IST
പാ​​​വ​​​റ​​​ട്ടി: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്ത്രീ​​​ശ​​​ക്തി ലോ​​​ട്ട​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നാം​​​സ​​​മ്മാ​​​ന​​​മാ​​​യ 60 ല​​​ക്ഷം രൂ​​​പ ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ര​​​ന്. പാ​​​ടൂ​​​ർ ഇ​​​ടി​​​യ​​​ഞ്ചി​​​റ സ്വ​​​ദേ​​​ശി തെ​​​യ്യ​​​ൻ വീ​​​ട്ടി​​​ൽ രാ​​​മ​​​നാ​​​ണ് ഭാ​​​ഗ്യ​​​വാ​​​ൻ. വി​​​ൽ​​​ക്കാ​​​തെ ബാ​​​ക്കി​​​വ​​​ന്ന ടി​​​ക്ക​​​റ്റി​​​നാ​​​ണ് സ​​​മ്മാ​​​നം ല​​ഭി​​ച്ച​​ത്.

പാ​​​വ​​​റ​​​ട്ടി ഐ​​​ശ്വ​​​ര്യ ലോ​​​ട്ട​​​റി എ​​​ജ​​​ൻ​​​സി​​​യി​​​ൽ​​​നി​​​ന്നു വി​​​ല്ക്കാ​​ൻ വാ​​​ങ്ങി​​​യ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് രാ​​​മ​​​നു ഭാ​​​ഗ്യം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ലോ​​​ട്ട​​​റി​​​ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണ് രാ​​​മ​​​ൻ. ഇ​​​തി​​​നു മു​​​മ്പ് ചെ​​​റി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​​ണ്. ഭാ​​​ര്യ ത​​​ങ്ക​​​യും അ​​​ഞ്ചു മ​​​ക്ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് രാ​​​മ​​​ന്‍റെ കു​​​ടും​​​ബം. സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് ഇ​​​ന്നു രാ​​​വി​​​ലെ വെ​​​ങ്കി​​​ട​​​ങ്ങ് എ​​​സ്ബി​​​ഐ ശാ​​​ഖ​​​യി​​​ൽ ഏല്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.