ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം നാ​ളെ
ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, December 8, 2018 12:56 AM IST
ക​​​ണ്ണൂ​​​ർ‌: ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 9.55ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു​​​വും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​ന വി​​​മാ​​​നം ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. രാ​​​വി​​​ലെ ആ​​​റി​​​നു പ്ര​​​ഥ​​​മ വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​രെ വാ​​​യ​​​ന്തോ​​​ട് മ​​​ട്ട​​​ന്നൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ​​​രി​​​സ​​​ര​​​ത്തു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ദി​​​വ​​​സ​​​ത്തെ ച​​​ട​​​ങ്ങ് ആ​​​രം​​​ഭി​​​ക്കും. 6.30ന് ​​​യാ​​​ത്ര​​​ക്കാ​​​രെ ടെ​​​ർ​​​മി​​​ന​​​ൽ ബി​​​ൽ​​​ഡിം​​​ഗി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. ഏ​​​ഴി​​​ന് യാ​​​ത്ര​​​ക്കാ​​​രെ ഡി​​​പ്പാ​​​ർ​​​ച്ച​​​ർ ഹാ​​​ളി​​​നു​​​മു​​​ന്നി​​​ൽ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രും വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളും ചേ​​​ർ​​ന്നു സ്വീ​​​ക​​​രി​​​ക്കും.

7.15ന് ​​​ചെ​​​ക്ക് ഇ​​​ൻ കൗ​​​ണ്ട​​​റി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബോ​​​ർ​​​ഡിം​​​ഗ് പാ​​​സ് ന​​​ൽ​​​കും. 7.30ന് ​​​മു​​​ഖ്യ​​​വേ​​​ദി​​​യി​​​ൽ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. 7.45ന് ​​​ഡി​​​പ്പാ​​​ർ​​​ച്ച​​​ർ ഏ​​​രി​​​യ​​​യി​​​ൽ വി​​​ഐ​​​പി ലോ​​​ഞ്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം തു​​​റ​​​മു​​​ഖ​​​മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യും 7.55ന് ​​​എ​​​ടി​​​എം ഉ​​​ദ്ഘാ​​​ട​​​നം ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​നും നി​​​ർ​​​വ​​​ഹി​​​ക്കും. 8.05ന് ​​​ഡി​​​പ്പാ​​​ർ​​​ച്ച​​​ർ ഏ​​​രി​​​യ​​​യി​​​ൽ ഫോ​​​റി​​​ൻ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് (ഫോ​​​റെ​​​ക്‌​​​സ്) കൗ​​​ണ്ട​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ നി​​​ർ​​​വ​​​ഹി​​​ക്കും.
8.15ന് ​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഹോ​​​ൾ​​​ഡി​​​ലെ ‘മ​​​ല​​​ബാ​​​ർ കൈ​​​ത്ത​​​റി’ ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​ൻ അ​​​നാ​​​ച്ഛാ​​​ദ​​​നം മ​​​ന്ത്രി ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. 8.25ന് ​​​ഫു​​​ഡ് ആ​​​ൻ​​​ഡ് ബി​​​വ​​​റേ​​​ജ‌​​​സ് സ​​​ർ​​​വീ​​​സ​​​സ് റ​​​വ​​​ന്യൂ​​​മ​​​ന്ത്രി ഇ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


8.35ന് ​​​ബോ​​​ർ​​​ഡിം​​​ഗ് ഗേ​​​റ്റി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മ​​​ന്ത്രി​​​മാ​​​ർ ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും. ഒ​​​ൻ​​​പ​​​തി​​​ന് സി​​​ഐ​​​എ​​​സ്എ​​​ഫ് സൈ​​​നി​​​ക​​​രി​​​ൽ​​​നി​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ സ്വീ​​​ക​​​രി​​​ക്കും. 9.15ന് ​​​സ​​​ർ​​​വീ​​​സ് ബ്ലോ​​​ക്കി​​​ന് സ​​​മീ​​​പം മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​ശീ​​​യപ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

9.30ന് ​​​ഡി​​​പ്പാ​​​ർ​​​ച്ച​​​ർ ഹാ​​​ളി​​​ൽ നി​​​ല​​​വി​​​ള​​​ക്ക് തെ​​​ളി​​​ക്ക​​​ൽ ച​​​ട​​​ങ്ങ് മു​​​ഖ്യ​​​മ​​​ന്ത്രി, കേ​​​ന്ദ്ര​​​മ​​​ന്ത്രി, മ​​​റ്റു മ​​​ന്ത്രി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​ദ്യ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഫ്ലാ​​​ഗ് ഓ​​​ഫി​​​നു​​​ശേ​​​ഷം പ​​​ത്തി​​​ന് മു​​​ഖ്യ​​​വേ​​​ദി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ തു​​​ട​​​ങ്ങും. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും. കി​​​യാ​​​ൽ എം​​​ഡി വി. ​​​തു​​​ള​​​സീ​​​ദാ​​​സ് പ്രോ​​​ജ​​​ക്‌​​​ട് അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി ക​​​മ​​​ൽ ന​​​യ​​​ൻ ചൗ​​​ബി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഫ​​​ല​​​ക അ​​​നാ​​​ച്ഛാ​​​ദ​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​പ്ര​​​സം​​​ഗ​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.