സന്നിധാനത്ത് കൂടുതൽ ഇളവുകൾ; തിരക്ക് വർധിച്ചു
സന്നിധാനത്ത് കൂടുതൽ ഇളവുകൾ; തിരക്ക് വർധിച്ചു
Sunday, December 9, 2018 12:05 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രോ​ധ​നാ​ജ്ഞ തു​ട​രു​മെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി. മ​ഹാ​കാ​ണി​ക്ക​യു​ടെ സ​മീ​പ​ത്തേ​ക്കു പോ​കു​ന്ന​തി​നു​ണ്ടാ​യി​രു​ന്ന വി​ല​ക്കു​ക​ൾ നീ​ക്കി. വാ​വ​രു ന​ട​യ്ക്കു മു​ന്പി​ലെ ബാ​രി​ക്കേ​ഡ് തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും മ​ഹാ​കാ​ണി​ക്ക​യു​ടെ മു​ന്പി​ൽ കെ​ട്ടി​യി​രു​ന്ന വ​ട​മാ​ണ് നീ​ക്കി​യ​ത്. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു വി​രി വ​യ്ക്കാ​നും മ​റ്റും സ​ന്നി​ധാ​ന​ത്തു കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. മ​ഹാ​കാ​ണി​ക്ക​യു​ടെ മു​ന്പി​ലും പാ​ണ്ടി​ത്താ​വ​ള​ത്തേ​ക്കു​ള്ള വ​ഴി​യി​ലും അ​യ്യ​പ്പ​ഭ​ക്ത​രെ ത​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ന്ന​ലെ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ണ്ഡ​ല​കാ​ല​ത്തി​നു ന​ട തു​റ​ന്ന് 22 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തി​നു ശേ​ഷം തി​ര​ക്ക് ഇ​ട​മു​റി​യാ​തെ തു​ട​രു​ന്ന​ു എന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​പ്പോ​ഴും നീ​ണ്ട​നി​ര ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വ​ര​വ് കൂ​ടി​യി​ട്ടു​ണ്ട്. നി​ല​യ്ക്ക​ലും പ​ന്പ​യി​ലും തീ​ർ​ഥാ​ട​ക​ർ അ​ധി​ക​മാ​യി എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തീ​ർ​ഥാ​ട​ക​രാ​ണ് ഏ​റെ​യു​മെ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.